Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകുഞ്ചാക്കോ ബോബൻ...

കുഞ്ചാക്കോ ബോബൻ നായകനാവുന്ന "ഒരു ദുരൂഹ സാഹചര്യത്തിൽ" തിയറ്ററുകളിലേക്ക്...

text_fields
bookmark_border
കുഞ്ചാക്കോ ബോബൻ നായകനാവുന്ന ഒരു ദുരൂഹ സാഹചര്യത്തിൽ തിയറ്ററുകളിലേക്ക്...
cancel

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കുഞ്ചാക്കോ ബോബൻ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തിൽ' റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 15-ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

'ന്നാ താൻ കേസ് കൊട്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

വയനാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം ഒരു മിസ്റ്ററി ഡ്രാമയാണെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, സജിൻ ഗോപു എന്നിവരെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. ഒരു പ്രാദേശിക ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരനായാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ എത്തുന്നത്. സംവിധായകൻ ചിദംബരം ഒരു പോലീസ് ഉദ്യോഗസ്ഥനായും സജിൻ ഗോപു ഒരു 'വിപ്ലവകാരി'യായും വേഷമിടുന്നു. ശരണ്യ, രാജേഷ് മാധവൻ, ജാഫർ ഇടുക്കി, സുധീഷ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

ട്രെയിലറിൽ കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ,സജിൻ ഗോപു, ചിദംബരം , ജാഫർ ഇടുക്കി, സുധീഷ് , ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ് എന്നീ താരങ്ങളും കടന്നുവരുന്നുണ്ട്. ഇവർക്കുപുറമേ റേഡിയോയും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാകുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഗാനത്തിലും സേതുവിന്റെ റേഡിയോ സംഭാഷണം ഉണ്ടായിരുന്നു. ഒരു മാസ്സ് ഓഡിയൻസിനെ ആകർഷിക്കും വിധമാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്.

മാജിക് ഫ്രെയിംസും ഉദയപിക്ചേഴ്സും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രണ്ട് കാലഘട്ടത്തിലെ വമ്പൻമാരായ പ്രൊഡക്ഷൻ കമ്പനികളുടെ ഒരുമിക്കൽ കൂടിയാണിത്. കൊ- പ്രൊഡ്യൂസർ- ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്, ലൈൻ പ്രൊഡ്യൂസർ- അഖിൽ യശോധരൻ, ക്യാമറ - അർജുൻ സേതു. എഡിറ്റർ- മനോജ് കണ്ണോത്ത്. സംഗീതം - ഡോൺ വിൻസന്റ്. ആർട്ട് - ഇന്ദുലാൽ കാവീട്. സൗണ്ട് ഡിസൈൻ - ശ്രീജിത്ത് ശ്രീനിവാസൻ. സൗണ്ട് മിക്സിങ് - വിപിൻ നായർ. മേക്കപ്പ് - റോണെക്സ് സേവ്യർ. കോസ്റ്റ്യൂം - മെൽവി ജെ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് - ബബിൻ ബാബു. പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജിത്ത് വേലായുധൻ. സ്റ്റണ്ട്സ് - വിക്കി നന്ദഗോപാൽ. ഡിഐ - സപ്ത വിഷൻ. കളറിസ്റ്റ് - ജോയ്നർ തോമസ് . കാസ്റ്റിങ് ഡയറക്ടർസ് - തോമസ് ജോർജ്, നൗഫൽ വി എം,വൈശാഖ് മനോഹരൻ. ഡാൻസിങ് - നിഞജ. .പി ആർ ഓ - മഞ്ജു ഗോപിനാഥ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam movieKunchako BobanMovie NewsNew MovieTrailer ReleasedMovie Release
News Summary - Oru Durooha Saahacharyathil, starring Kunchacko Boban, gets release date
Next Story