Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുഞ്ചാക്കോ ബോബന്റെ സൈക്കോളജിക്കൽ ത്രില്ലർ ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ഒ.ടി.ടിയിലേക്ക്

text_fields
bookmark_border
കുഞ്ചാക്കോ ബോബന്റെ സൈക്കോളജിക്കൽ ത്രില്ലർ ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ഒ.ടി.ടിയിലേക്ക്
cancel

തിയറ്ററുകളിൽ ആകാംക്ഷ നിറച്ച കുഞ്ചാക്കോ ബോബൻ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തിൽ' ഒ.ടി.ടിയിലേക്ക്. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ഈ ചിത്രം നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും. മെയ് 13 മുതലാണ് സ്ട്രീമിങ് ആരംഭിക്കുന്നതെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ഈ ചിത്രം ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും കുഞ്ചാക്കോ ബോബന്റെ ഉദയ പിക്ചേഴ്സും ചേർന്നാണ് നിർമിച്ചത്. ഏപ്രിൽ മാസത്തിൽ തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും കുഞ്ചാക്കോ ബോബന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

വയനാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ സേതു എന്ന ആരോഗ്യ പ്രവർത്തകനായാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. ഒരു അജ്ഞാതന്‍റെ വരവോടെ സേതുവിന്റെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങളും, അതിനെത്തുടർന്നുണ്ടാകുന്ന പൊലീസ് അന്വേഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കുടുംബ ബന്ധങ്ങളിലെ സംഘർഷങ്ങളും മാവോയിസ്റ്റ് സാന്നിധ്യവുമെല്ലാം ചേരുന്നതോടെ ചിത്രം ഒരു ഉദ്വേഗജനകമായ അനുഭവമായി മാറുന്നു.

ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, രാജേഷ് മാധവൻ, ജാഫർ ഇടുക്കി, സുധീഷ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അർജുൻ സേതുവണ് ഛായാഗ്രഹണം. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഡോൺ വിൻസെന്റാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oru Durooha Saahacharyathil OTT release
Next Story