പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തിയ ചോദ്യത്തിന് ഉത്തരമായി ടൈം ട്രാവൽ ചിത്രം ‘ഒറിജിനലി’ന്റെ ടൈറ്റിൽ പുറത്തിറങ്ങി
text_fields“Original” ആണോ “Orijinal” ആണോ? എന്ന ചോദ്യവുമായി പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തിയതിന് പിന്നാലെ, ORIJINAL എന്ന പേരിൽ എത്തുന്ന പുതിയ മലയാളം ടൈം ട്രാവൽ ത്രില്ലർ ചിത്രത്തിന്റെ ടൈറ്റിൽ അണിയറപ്രവർത്തകർ പുറത്തിറക്കി. മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറുകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹനിർമാണം ഹർഷാദ് നിർവഹിക്കുന്നു. റമീസ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഇലക്ട്രോണിക് കിളിയാണ്. വ്യത്യസ്തമായ ടൈറ്റിലിലൂടെ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ചിത്രം, പ്രേക്ഷകർക്ക് വേറിട്ടൊരു സിനിമാനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.
ടൈം ട്രാവൽ, ഫാന്റസി, ഹാസ്യം, ത്രില്ലർ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന ഒറിജിനൽ, സമയത്തിന്റെ ഗതിമാറ്റം അപ്രതീക്ഷിത സംഭവവികാസങ്ങളിലേക്ക് നയിക്കുന്ന കഥയാണ് പറയുന്നത്. ഒറിജിനൽ എന്ന ആശയത്തെ തന്നെ ചോദ്യം ചെയ്യുന്ന അവതരണമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
ശ്രീനാഥ് ഭാസി, അഭിരാം രാധാകൃഷ്ണൻ, രാജേഷ് മാധവൻ, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോർജ്, ശ്രീകാന്ത് വെട്ടിയാർ, ഗോകുലൻ, അനീഷ് ജി, സലീം ഹസൻ, ദിനേശ് പ്രഭാകർ, രാജേഷ് പറവൂർ, ഷമീർ (ചൂരൽ), സുബിൻ ടാർസൻ, അരുൺ പ്രദീപ്, ലാല മലപ്പുറം, സ്റ്റിനി ഫ്രാൻസിസ്, ഹാരിസ് സലീം, വിരു വിവേക് എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
എഡിറ്റർ ഷഫീഖ് മുഹമ്മദ് അലിയാണ്, ഛായാഗ്രഹണം- ഫഹദ് ഫത്‌ലി, കലാസംവിധാനം- അർഷാദ് നാക്കോത്ത്, രജീഷ് കെ. സൂര്യ, വിഷ്വൽ എഫക്റ്റ്സ്- മൈൻഡ്സ്റ്റൈൻ സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ& കാസ്റ്റിങ്- അഷ്റ മുഹമ്മദ്, സൗണ്ട് ഡിസൈൻ - സച്ചിൻ സുധാകരൻ, ഹരിഹരൻ എം., മേക്കപ്പ്- റൊണെക്സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്, ആക്ഷൻ കൊറിയോഗ്രഫി - പി.സി. സ്റ്റണ്ട്സ്.
ചിത്രത്തിന്റെ കോൺസെപ്റ്റ് വികസിപ്പിച്ചിരിക്കുന്നത് ജിപിൻ ഗോപിയാണ്. പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പു, നൃത്തസംവിധാനം - ജിഷ്ണു, ശ്രീജിത്ത് പി, ഡി.ഐ.- ശ്രീക് വാര്യർ, മുത്തു, ഗാനരചന- റമീസ്, റിഷ് എൻ.കെ. സ്റ്റിൽ ഫോട്ടോഗ്രാഫർ - രോഹിത് കെ. സുരേഷ്, മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് - സ്റ്റോറീസ് സോഷ്യൽ-ന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രൻ, ഡിസ്ട്രിബ്യൂഷൻ ഹെഡ് - പ്രദീപ് മേനോൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- മൻസൂർ റഷീദ്, നവനീത് കൃഷ്ണ, ഫസ്റ്റ് അസിസ്റ്റന്റ് ഡയറക്ടർ - അൽത്താഫ് സുൽത്താൻ, അസോസിയേറ്റ് എഡിറ്റർ - വൈഷ്ണവ് ഡി, മോഷൻ ഗ്രാഫിക്സ് ഡിസൈനർ- സസ്സു അനസ്, യെല്ലോടൂത്ത്സ് ആണ് പോസ്റ്റർ ഡിസൈൻ നിർവഹിച്ചിരിക്കുന്നത്. അഭിലാഷ് ചാക്കോയാണ് ടൈറ്റിൽ ഡിസൈൻ ഒരുക്കിയത്.
ചിത്രത്തിന്റെ സംഗീതാവകാശം തിങ്ക് മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. ഹോം സ്‌ക്രീൻ എന്റർടെയ്ൻമെന്റ്സ് ആണ് ചിത്രത്തിന്റെ ജി.സി.സി. വിതരണ പങ്കാളി. ടൈറ്റിൽ പുറത്തിറങ്ങിയതോടെ ORIJINAL-ന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. വരും ദിവസങ്ങളിൽ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ അപ്ഡേറ്റുകളും പ്രഖ്യാപനങ്ങളും പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

