ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യൂ, സിനിമ കാണൂ -പ്രേക്ഷകര്‍ക്ക് പുതിയ സംവിധാനമൊരുക്കി 'ഫസ്റ്റ്ഷോസ്'
text_fieldsചലച്ചിത്രാസ്വാദകര്‍ക്ക് ഇഷ്ടപ്പെട്ട സിനിമകള്‍ കാണാന്‍ ഏറ്റവും ലളിതമായ മാര്‍ഗമൊരുക്കി ഒ.ടി.ടി പ്ലാറ്റ്ഫോമായ ഫസ്റ്റ്ഷോസ്. ഇഷ്ടപ്പെട്ട സിനിമകളും കലാവിരുന്നുകളും ആസ്വദിക്കാന്‍ ക്യൂആര്‍ കോഡ് സംവിധാനമാണ് ഫസ്റ്റ്ഷോസ് ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് മനസ്സിനിണങ്ങിയ പ്രോഗ്രാമുകളും പ്രിയപ്പെട്ട സിനിമകളും എത്രയും ലളിതമായി കാണാന്‍ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ മതി. മലയാളത്തിലെ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ ഫസ്റ്റ്ഷോസാണ് ആദ്യമായി ഈ സംവിധാനം ഏർപ്പെടുത്തിയത്.
ഈ ഓണത്തിന് ഒട്ടേറെ സ്പെഷല്‍ ഓഫറുകളാണ് ഫസ്റ്റ്ഷോസ് ഒരുക്കിയിട്ടുള്ളത്. ഹോളിവുഡ്, ആഫ്രിക്ക, ഫ്രാൻസ്, നേപ്പാള്‍, കൊറിയ, ഫിലീപ്പീന്‍സ്, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ചിത്രങ്ങളാണ് ഫസ്റ്റ്ഷോസ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. കൂടാതെ മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി എഴുന്നൂറിലധികം സിനിമകളുമുണ്ട്. നിലവില്‍ 170 രാജ്യങ്ങളില്‍ പ്രാദേശിക കറന്‍സി പെയ്മെന്‍റ് ഗേറ്റ്വേകള് സ്ഥാപിച്ചതോടെ ഓരോ രാജ്യക്കാര്‍ക്കും അവരവരുടെ കറന്‍സി ഉപയോഗിച്ച് ഫസ്റ്റ്ഷോയിലെ സേവനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.
ഭക്തിഗാനങ്ങള്‍, ചലച്ചിത്ര സംഗീത വീഡിയോകള്‍, മ്യൂസിക്കല്‍ ബ്രാന്‍ഡ് പ്രോഗ്രാമുകള്‍, ടെലിവിഷന്‍ സീരിയലുകളുടെ വെബ്സീരീസുകള്‍, ഇന്ത്യന്‍ ചാനലുകളിലെ കോമഡി എപ്പിസോഡുകള്‍, ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്‍ററികള്‍, സ്റ്റേജ് നാടകങ്ങള്‍, ലോകോത്തര പാചക വിഭാഗങ്ങള്‍, പ്രതിവാര-മാസ ജാതക പ്രവചനങ്ങള്‍, തത്സമയ വാര്‍ത്താചാനലുകള്‍ തുടങ്ങി ഒട്ടേറെ ദൃശ്യവിസ്മയങ്ങളുടെ വലിയ ഉള്ളടക്കമാണ് ഫസ്റ്റ്ഷോസിലുള്ളത്. യു.എസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫസ്റ്റ്ഷോയുടെ കേരളത്തിലെ ഓഫീസുകള്‍ കൊച്ചിയിലും തൃശ്ശൂരിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

