Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'സഹപ്രവർത്തകനോട് കുറച്ചുകൂടി ബഹുമാനം കാണിക്കാമായിരുന്നു'; 'ഓപ്പറേഷൻ ത്രാൾ' വിഡിയോക്ക് മോശം കമന്റിട്ട സൗണ്ട് ഡിസൈനർക്കെതിരെ വിമർശനം

text_fields
bookmark_border
സഹപ്രവർത്തകനോട് കുറച്ചുകൂടി ബഹുമാനം കാണിക്കാമായിരുന്നു; ഓപ്പറേഷൻ ത്രാൾ വിഡിയോക്ക് മോശം കമന്റിട്ട സൗണ്ട് ഡിസൈനർക്കെതിരെ വിമർശനം
cancel

ജയസൂര്യയെ നായകനാക്കി രതീഷ് വേഗ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ത്രാളി’ന്റെ ടീസർ സൗണ്ട് ഡിസൈൻ വിഡിയോക്ക് താഴെ അധിക്ഷേപ കമന്റുമായി എത്തിയ സൗണ്ട് ഡിസൈനർ അജയൻ അടാട്ടിനെതിരെ സിനിമ മേഖലയിൽ നിന്ന് ശക്തമായ പ്രതിഷേധം. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ആർ.എസ്.എസ് അനുഭാവമുള്ളതാണെന്ന രീതിയിലാണ് അജയൻ കമന്റ് പങ്കുവെച്ചത്. ഒരേ ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന ഒരാളിൽ നിന്ന് ഇത്തരമൊരു പ്രതികരണം ഉണ്ടായതിൽ ഏറെ വിഷമമുണ്ടെന്ന് സംവിധായകൻ രതീഷ് വേഗ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.

ചിത്രത്തിന്റെ സൗണ്ട് ഡിസൈനറായ ആർ.എസ് വിക്കി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഗ്ലിംപ്സ് വിഡിയോക്ക് താഴെയായിരുന്നു അജയൻ അടാട്ടിന്റെ വിവാദ കമന്റ്. "ഒരു പ്രോജക്റ്റ് ചെയ്തെടുക്കാൻ എത്രത്തോളം കഷ്ടപ്പാടും അധ്വാനവും വേണമെന്ന് നിങ്ങൾക്ക് നന്നായി അറിയാവുന്നതല്ലേ. വിമർശനങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു, പക്ഷേ സഹപ്രവർത്തകർ കുറച്ചുകൂടി ബഹുമാനം കാണിക്കാമായിരുന്നു എന്ന് വിശ്വസിക്കുന്നു," എന്ന് രതീഷ് വേഗ മറുപടിയായി കുറിച്ചു. അജയന്റെ പ്രതികരണം കണ്ടു ഞെട്ടിപ്പോയെന്നും ഇതിന് പിന്നിലെ കാരണം അറിയണമെന്നും സൗണ്ട് ഡിസൈനറും റീ-റെക്കോർഡിങ് മിക്സറുമായ എം.ആർ. രാജാകൃഷ്ണൻ ചോദ്യമുന്നയിച്ചപ്പോൾ, ''മോനെ വളരെ മോശം'' എന്നായിരുന്നു നിർമാതാവ് ജോബി ജോർജിന്റെ പ്രതികരണം.

ദേശീയ സുരക്ഷയും എൻ.ഐ.എ (NIA) അന്വേഷണവും പ്രമേഹമാകുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ടീസർ തരംഗമാകുന്നതിനിടെയാണ് ഇൻഡസ്ട്രിയിലുള്ളവരുടെ രാഷ്ട്രീയ താത്പര്യങ്ങൾ മുൻനിർത്തിയുള്ള പ്രതികരണങ്ങൾ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. കേരളം, കോയമ്പത്തൂർ, ന്യൂഡൽഹി, കുളു, മണാലി, ലഡാക്ക് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലാണ് വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്.

ജയസൂര്യയ്ക്കൊപ്പം റിതിക സിംഗ്, കാവ്യ ഷെട്ടി, ആൻസൺ പോൾ, വിനയ് റായ്, സിദ്ധിഖ്, സായ് കുമാർ, മുരളി ശർമ്മ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. സജീഷ് താമരശ്ശേരി പ്രൊഡക്ഷൻ ഡിസൈനും നജോസ് ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് രതീഷ് വേഗ തന്നെയാണ്. 'കിഷ്കിന്ധാ കാണ്ഡം', 'രോമാഞ്ചം' തുടങ്ങിയ സൂപ്പർ ഹിറ്റുകൾക്ക് ശേഷം ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രമായതിനാൽ തന്നെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ 'ഓപ്പറേഷൻ ത്രാളി'ന്റെ റിലീസിനായി കാത്തിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Operation thral movie teaser controversy
Next Story