സജീദ് ഇക്ക.. നിങ്ങൾ മുത്താണ്...ബാക്കി നമ്മുടെ സിനിമ സംസാരിക്കും -തരുൺ മൂർത്തി
text_fieldsഅന്തരിച്ച നടൻ സദീജ് പട്ടാളത്തെ കുറിച്ച് തരുൺ മൂർത്തി. സജീദ് ഇക്ക നിങ്ങൾ മുത്താണെന്നും ബാക്കി നമ്മുടെ സിനിമ സംസാരിക്കുമെന്നും സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സൗദി വെള്ളക്കയിലാണ് നടൻ ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
'പ്രിയപ്പെട്ട സജീദ് ഇക്ക.. നിങ്ങൾ മുത്താണ്...ബാക്കി നമ്മുടെ സിനിമ സംസാരിക്കും. അത്ര മാത്രം പറഞ്ഞു നിർത്തട്ടെ... നെഞ്ചിലെ ഭാരം കൂടുകയാണ്' -തരുൺ മൂർത്തി കുറിച്ചു.
വെബ് സീരീസിലൂടെയാണ് സജീദ് പട്ടാളം സിനിമയിൽ എത്തുന്നത്. കാള, കനകം കാമിനി കലഹം, ജാൻ. എ. മൻ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സൗദി വെള്ളക്കയാണ് ഇനി പുറത്ത് വരാനുള്ള ചിത്രം.
ഫോർട്ട് കൊച്ചി സ്വദേശിയായ സജീദ് അസുഖ ബാധിതനായി ഏതാനും ദിവസമായി ആശുപത്രിയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

