Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഞാനീ മൂന്നരക്കോടി ജനങ്ങളുടേയും മുഖ്യമന്ത്രിയാണ്​; ആവേശം വിതച്ച്​ വൺ ട്രെയിലർ
cancel

'ഞാനീ മൂന്നരക്കോടി ജനങ്ങളുടേയും മുഖ്യമന്ത്രിയാണ്'​; ആവേശം വിതച്ച്​ 'വൺ' ട്രെയിലർ

text_fields
bookmark_border

മമ്മൂട്ടി കേരളത്തിന്‍റെ മുഖ്യമന്ത്രി കടക്കൽ ചന്ദ്രനായി വേഷമിടുന്ന പുതിയ ചിത്രം 'വൺ'-ഇന്‍റെ ട്രെയിലർ പുറത്ത്​. സന്തോഷ്​ വിശ്വനാഥ്​ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ ബോബി-സഞ്​ജയ്​ ടീമിന്‍റെതാണ്​. രണ്ട്​ മിനിറ്റ്​ നീളമുള്ള ട്രെയിലറിൽ സിനിമയിലെ ഒട്ടുമിക്ക താരങ്ങളും കടന്നുവരുന്നുണ്ട്​. ചിത്രത്തിൽ മുരളി ഗോപി പ്രതിപക്ഷ നേതാവ്​ മരമ്പള്ളി ജയനന്ദനായെത്തും. വലിയ കാർക്കശ്യക്കാരനായ പ്രതിപക്ഷ നേതാവിന്‍റെ വേഷത്തിലാണ്​ മുരളി ഗോപി വണ്ണിൽ അഭിനയിക്കുന്നത്​.

ഇച്ചായിസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് വൺ നിര്‍മ്മിക്കുന്നത്​. വൈദി സോമസുന്ദരം ക്യാമറയും, ഗോപിസുന്ദര്‍ സംഗീത സംവിധാനവും, രംഗനാഥ് രവി സൗണ്ട് ഡിസൈനും നിർവഹിക്കുന്നു. ജോജു ജോര്‍ജ്, നിമിഷാ സജയന്‍, സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍, ബാലചന്ദ്രമേനോന്‍, ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ, അലന്‍സിയര്‍ ലെ ലോപ്പസ്, സുരേഷ് കൃഷ്ണ, ബാലതാരം മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍, വി കെ ബൈജു, നന്ദു, വെട്ടുകിളി പ്രകാശ്, ഡോക്ടര്‍ റോണി, സാബ് ജോണ്‍, ഡോക്ടര്‍ പ്രമീള ദേവി, അര്‍ച്ചന മനോജ്, കൃഷ്ണ തുടങ്ങി വലിയ താരനിരയുമായാണ്​ വൺ എത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - One Malayalam Movie Official Trailer Mammootty
Next Story