
എന്റെ അക്കൗണ്ട് ഹാക്ക് ചെയ്തോ എന്ന് അറിയില്ല, സൗബിൻ വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച് ഒമർ ലുലു
text_fieldsനടൻ സൗബിൻ ഷാഹിറിനെ വിമർശിക്കുന്ന തരത്തിൽ തന്റെ പേരിൽ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻ ഷോർട്ട് വ്യാജമാണെന്ന് സംവിധായകൻ ഒമർ ലുലു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന്റെ പേരിൽ സൗബിൻ ഷാഹിറിനും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും വിഷമം ഉണ്ടായതിൽ ഖേദിക്കുന്നു എന്നും ഒമർ ലുലു ഫേസ്ബുക്കൽ കുറിച്ചു.
സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ...
'പ്രിയപ്പെട്ടവരെ , എന്റെ പേരിലുള്ള സോഷ്യൽ മീഡിയ പേജിലൂടെ സംവിധായകനും നടനുമായ ശ്രീ സൗബിൻ ഷാഹിറിനെ അപകീർത്തിപ്പെടുത്തുന്ന വിധം പോസ്റ്റ് ചെയ്തതിന്റെ സ്ക്രീൻ പരക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെടുകയും, പേജുകൾ കൈകാര്യം ചെയ്യുന്ന അഡ്മിൻമാരെ വിളിച്ചപ്പോൾ അവർക്കും ഇതിനെ പറ്റി ഒരു അറിവുമില്ല എന്നാണ് അറിഞ്ഞത്. ഇനി എന്റെ അക്കൗണ്ട് എതെങ്കിലും ഹാക്കേഴ്സ് ഹാക്ക് ചെയ്തോ എന്നും എനിക്ക് അറിയില്ല. ശ്രീ സൗബിൻ ഷാഹിറിനും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും വിഷമമുണ്ടായത് അറിഞ്ഞു. അതിൽ ഞാനും അങ്ങേയറ്റം ഖേദം രേഖപ്പെടുത്തുന്നു .ഇത് സംബന്ധിച്ചുണ്ടായ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് എല്ലാവരോടും അപേക്ഷിക്കുന്നു. സ്നേഹത്തോടെ ഒമർ ലുലു'.
ബാബു ആന്റണിയെ പ്രധാന കഥാപാത്രമായി ഒരുക്കുന്ന 'പവർ സ്റ്റാർ'ആണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒമർ ലുലു ചിത്രം. ഇതു കൂടാതെ പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി 'നല്ല സമയം' എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
