Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ധനുഷിന്റെയും മമ്മൂട്ടിയുടെയും കളക്ഷൻ റെക്കോർഡ് തകർത്ത് ഓം; ആദ്യദിനം കേരളത്തിൽ നിന്ന് മാത്രം നേടിയത് 4 കോടിക്കടുത്ത്

text_fields
bookmark_border
ധനുഷിന്റെയും മമ്മൂട്ടിയുടെയും കളക്ഷൻ റെക്കോർഡ് തകർത്ത് ഓം; ആദ്യദിനം കേരളത്തിൽ നിന്ന് മാത്രം നേടിയത് 4 കോടിക്കടുത്ത്
cancel

രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത ധനുഷ്–മമ്മൂട്ടി ചിത്രം ഓം: ഓപ്പറേഷൻ മോൾ ആദ്യ ദിനം തന്നെ തിയേറ്ററിൽ നിന്നും മികച്ച പ്രതികരണമാണ് കരസ്ഥമാക്കുന്നത്. വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രം ആഗോളതലത്തിൽ 31.55 കോടി രൂപ ഗ്രോസ് കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ. ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ആഗോള ഓപ്പണിംഗും മമ്മൂട്ടിയുടെ ആദ്യ ദിന ആഗോള കളക്ഷനിലെ പുതിയ റെക്കോർഡുമാണിത്.

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സാന്നിധ്യമാണ് ചിത്രത്തിന് വലിയ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്ത പ്രധാന ഘടകങ്ങളിലൊന്ന്. പേരൻപിനു ശേഷം മമ്മൂട്ടി തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഓമിനുണ്ട്. സായ് പല്ലവിയും ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിലെത്തുന്നു.

കേരളത്തിൽ മാത്രം ആദ്യ ദിനം ഏകദേശം 3.80 കോടി രൂപ വരെ ചിത്രം നേടിയതായാണ് കണക്കുകൾ. അഡ്വാൻസ് ബുക്കിംഗിലൂടെ തന്നെ കേരളത്തിൽ നിന്ന് ഏകദേശം 1.95 കോടി രൂപ ലഭിച്ചിരുന്നു. ഇത് രായൻ എന്ന ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്റെ ഇരട്ടിയോളം വരും.

ഈ വർഷം പുറത്തിറങ്ങിയ ധനുഷിന്റെ മറ്റൊരു ചിത്രമായ കര കേരളത്തിൽ ആദ്യ ദിനം നേടിയ 15–17 ലക്ഷം രൂപയേക്കാൾ 21 മടങ്ങിലധികമാണ് ഓം ആദ്യ ദിനം വാരിയത്. ഇന്ത്യയിലെ മൊത്തം ഗ്രോസ് കളക്ഷന്റെ ഏകദേശം 18 ശതമാനവും കേരളത്തിൽ നിന്നാണ്. വിദേശ മാർക്കറ്റുകളിൽ നിന്ന് ആദ്യ ദിനം 11 കോടി രൂപ ഗ്രോസ് നേടിയതോടെയാണ് ആഗോള കളക്ഷൻ 31.55 കോടി രൂപയിലെത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - om box office collection
Next Story