Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇളയ ദളപതി വിജയുടെ...

ഇളയ ദളപതി വിജയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു; സൺ പിക്​ചേഴ്​സ്​ ഒരുക്കുന്നത്​ ബ്രഹ്​മാണ്ഡ ചിത്രം

text_fields
bookmark_border
ഇളയ ദളപതി വിജയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു;  സൺ പിക്​ചേഴ്​സ്​ ഒരുക്കുന്നത്​ ബ്രഹ്​മാണ്ഡ ചിത്രം
cancel

തമിഴ്​ സൂപ്പർ താരം വിജയുടെ 65ാമത്തെ ചിത്രം പ്രഖ്യാപിച്ചു. സൺ പിക്​ചേഴ്​സ്​ നിർമിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത്​ നെൽസൺ ദിലീപ്​കുമാറാണ്​. 'കോലമാവ്​ കോകില' എന്ന സിനിമയിലൂടെ രംഗത്തെത്തിയ സംവിധായകനാണ്​ നെൽസൺ. ശിവകാര്‍ത്തികേയ​െൻറ ഡോക്ടര്‍ ആണ് നെല്‍സണ്‍ സംവിധാനം ചെയ്​ത അവസാന ചിത്രം. 'ദളപതി 65' എന്ന കോഡ്​നെയിമിലാണ്​ പുതിയ സിനിമ അറിയപ്പെടുന്നത്​. വിജയുടെ 65ാമത്​ ചിത്രമാണിത്​. അനിരുദ്ധ്​ രവിചന്ദ്രനാണ്​ സിനിമക്ക്​ സംഗീതം ഒരുക്കുന്നത്​.


ചിത്രത്തില്‍ നായികയായി ബോളിവുഡ് താരം ദീപിക പദുകോണും വില്ലനായി ജോണ്‍ എബ്രഹാമും എത്തുമെന്നും സൂചനയുണ്ട്​. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'മാസ്റ്റർ' ആണ്​ വിജയുടേതായി റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം. വിജയ്​ സേതുപതിയും വിജയും ഒന്നിക്കുന്ന ആദ്യ സിനിമയാണിത്​. രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ എന്നിവരാണ് മാസ്റ്ററില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രജനികാന്ത് നായകനാകുന്ന 'അണ്ണാതേ' ആണ്​ സൺപിക്ചേഴ്​സ്​ നിലവിൽ നിർമിക്കുന്ന ചിത്രം. ശിവയാണ്​ സംവിധായകൻ. പുതിയ സിനിമയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട്​ വീഡിയോയും സൺപിക്​ചേഴ്​സ്​ പുറത്തിറക്കിയിട്ടുണ്ട്​. കലാധിധി മാരനും വിജയും നെൽസനും സൺ പിക്​ചേഴ്​സ്​ ഒാഫീസിൽ കൂടിക്കാണുന്നതും വീഡിയോയിലുണ്ട്​.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor VijayThalapathyNelsonsun pictures
Next Story