മികച്ച അഭിപ്രായം നേടി 'ഓത്ത്'; പ്രദർശനം ഫസ്റ്റ് ഷോസ് ഒടിടി പ്ലാറ്റ്ഫോമിൽ
text_fieldsജനകീയ കൂട്ടായ്മയില്‍ നിര്‍മ്മിച്ച് നാടകപ്രവര്‍ത്തകനായ പികെ ബിജു രചനയും സംവിധാനവും നിര്‍വ്വഹിച്ച മലയാള ചലച്ചിത്രം 'ഓത്ത്' ഒടിടി പ്ലാറ്റ്ഫോമിൽ പ്രദര്‍ശനം തുടരുന്നു. ഫസ്റ്റ് ഷോസ് ഒടിടി പ്ലാറ്റ്ഫോമിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. ഓട്ടിസം ബാധിച്ച മകെൻറയും അവനെ പരിചരിക്കുന്ന പിതാവിെൻറയും സംഘര്‍ഷഭരിതമായ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.
നാടക നടനായ ഷാജഹാനാണ് കേന്ദ്രകഥാപാത്രം. നാടക നടിയായ പ്രീത പിണറായിയാണള നായിക. പ്രശസ്ത ശില്പി ഡാവിഞ്ചി സുരേഷും ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. 2018ലെ ഐഎഫ്എഫ്കെയില് മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രമായി 'ഓത്തി'നെ തിരഞ്ഞെടുത്തിരുന്നു.
ഛായാഗ്രഹണം, ചിത്രസംയോജനം-സുല്‍ഫി ഭൂട്ടോ, സംഗീതം- അരുണ്‍ പ്രസാദ്, ആര്‍ട്ട്-ശ്രീനി കൊടുങ്ങല്ലൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷാജി, ടൈറ്റില്‍ ഡിസൈനിംഗ്-ഡാവിഞ്ചി സുരേഷ്, വസ്ത്രാലങ്കാരം-ഷാജി കൂനമ്മാവ്, സിംഗ്സൗണ്ട്- അനീഷ് സേതു, പി ആര് സുമേരന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

