Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' ചിത്രീകരണം ആരംഭിച്ചു

text_fields
bookmark_border
ഭാവന, ഷറഫുദ്ധീൻ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ചിത്രീകരണം ആരംഭിച്ചു
cancel
Listen to this Article

ഭാവനയും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന സിനിമയുടെ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. നവാഗതനായ ആദിൽ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥയും ചിത്രസംയോജനവും അദ്ദേഹം തന്നെ നിർവഹിക്കുന്നത്. ബോൺഹോമി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെനിഷ് അബ്ദുൾഖാദറും ലണ്ടൻ ടാക്കീസിന്റെ ബാനറിൽ രാജേഷ് കൃഷ്ണയും ചേർന്നാണ് നിർമ്മിക്കുന്നത്.

അനാർകലി നാസർ അശോകൻ, ഷെബിൻ ബെൻസൺ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


അരുൺ റുഷ്ദി ഛായാഗ്രഹണവും, മിഥുൻ ചാലിശ്ശേരി കലാസംവിധാനവും നിർവഹിക്കുന്നു. പോൾ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കർ ബ്ലൂസ് എന്നിവർ ചേർന്നാണ് സംഗീതം. വരികൾ എഴുതുന്നത് വിനായക് ശശികുമാറും, ശബ്ദലേഖനവും ക്രിയേറ്റീവ് ഡയറക്ടറും ശബരിദാസ് തോട്ടിങ്കലും, സ്റ്റിൽസ് രോഹിത് കെ സുരേഷുമാണ്. ശ്യാം മോഹനും, കിരൺ കേശവുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്.അമൽ ചന്ദ്രൻ മേക്കപ്പും മെൽവി ജെ വസ്ത്രാലങ്കാരവും കൈകാര്യം ചെയ്യുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ntikkakkakkoru premandaarnnu movie shooting started
Next Story