Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’, ‘ലൈവ്’ സിനിമകൾ ഒ.ടി.ടിയിലേക്ക്​

text_fields
bookmark_border
അഞ്ച് വർഷത്തെ ഇടവേളക്കുശേഷം നടി ഭാവന വീണ്ടും മലയാളം ബിഗ് സ്ക്രീനിലെത്തിയ സിനിമയാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’
Ntikkakkakkoru Premandaarnnu, Live movies OTT
cancel

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’, ‘ലൈവ്’ എന്നീ മലയാള സിനിമകൾ ഒ.ടി.ടിയിലേക്ക്​. അഞ്ച് വർഷത്തെ ഇടവേളക്കുശേഷം നടി ഭാവന വീണ്ടും ബിഗ് സ്ക്രീനിലെത്തിയ സിനിമയാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’​. മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘ലൈവ്.’ വി കെ പ്രകാശിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം മെയ് 26 നാണ് റിലീസിനെത്തിയത്. സൈബർ ക്രൈമുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചിത്രം കൈകാര്യം ചെയ്തത്.

ആദിൽ മൈമൂനത്ത് അഷറഫ്​ സംവിധാനം ചെയ്ത ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ ഫെബ്രുവരി 24നാണ്​ തിയേറ്ററിലെത്തിയത്. ആദിൽ എം.അഷ്റഫ്, വിവേക് ഭരതൻ, ശബരിദാസ് തോട്ടിങ്ങൽ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ഷറഫുദ്ദീൻ, ഷെബിൻ ബെൻസൻ, ദിവ്യ എം നായർ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. റിലീസിനെത്തി നാലു മാസങ്ങൾ പിന്നിടുമ്പോൾ ചിത്രം ഒടിടിയിലെത്തുകയാണ്. മനോരമ മാക്സിൽ ചിത്രം ഉടൻ സ്ട്രീം ചെയ്യാൻ ആരംഭിക്കും.

മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമായ ‘ലൈവിൽ’ കൃഷ്ണ പ്രഭ, അക്‌ഷിത, രശ്മി സോമൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിച്ചിട്ടുണ്ട്​. മനോരമ മാക്സിൽ ചിത്രം സ്ട്രീം ചെയ്യാൻ ആരംഭിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ntikkakkakkoru Premandaarnnu, Live movies OTT
Next Story