ഇവിടെയൊന്നിനും ഇല്ല മാറ്റം; തോറ്റുകൊണ്ടിരിക്കും നമ്മളെത്ര പ്രാവശ്യം'! തോല്‍വി ആഘോഷമാക്കി 'തോല്‍വി എഫ്.സി'യിലെ വേറിട്ട ഗാനം..
text_fieldsതിരുവനന്തപുരം : തോല്‍വി അത്ര മോശം കാര്യമല്ലെന്നും തോല്‍വിയെ ആഘോഷമാക്കി മാറ്റണമെന്നുമുള്ള സന്ദേശവുമായി യൂട്യൂബില്‍ ശ്രദ്ധ നേടിയിരിക്കുകയാണ് 'തോല്‍വി എഫ്.സി'യിലെ ആദ്യ ഗാനം. മനോഹരമായ ദൃശ്യങ്ങളും വേറിട്ട രീതിയിലുള്ള വരികളും ഈണവുമായി ഇതിനകം ആസ്വാദക മനം കവര്‍ന്നിരിക്കുകയാണ് ഇന്‍സ്റ്റഗ്രാമില്‍ ദ ഹംബിള്‍ മ്യുസിഷന്‍ എന്നറിയപ്പെടുന്ന വൈറല്‍ ഗായകന്‍ കാര്‍ത്തിക് കൃഷ്ണന്‍ വരികളെഴുതി സംഗീതം ചെയ്ത് ആലപിച്ചിരിക്കുന്ന ഗാനം. ചിരി നുറുങ്ങുകളുമായി ഉടന്‍ തിയേറ്ററുകളില്‍ റിലീസിനായി ഒരുങ്ങുകയാണ് ഷറഫുദ്ദീന്‍ നായകനായെത്തുന്ന ചിത്രം.
ഫാമിലി കോമഡി ഡ്രാമ ജോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ കുരുവിളയായി ജോണി ആന്റണിയും മക്കളായ ഉമ്മനായി ഷറഫുദീനും തമ്പിയായി ജോർജ് കോരയുമാണ് പ്രധാന വേഷങ്ങളിലുള്ളത്. ജോര്‍ജ് കോര തന്നെയാണ് സംവിധാനത്തിന് പുറമെ 'തോല്‍വി എഫ്സി'യുടെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.
ആശ മഠത്തില്‍, അല്‍ത്താഫ് സലീം, ജിനു ബെന്‍, മീനാക്ഷി രവീന്ദ്രന്‍, അനുരാജ് ഒ ബി തുടങ്ങിയവരാണ് 'തോല്‍വി എഫ്സി'യിലെ മറ്റ് താരങ്ങള്‍. 'തിരികെ' എന്ന ചിത്രത്തിന് ശേഷം നേഷന്‍ വൈഡ് പിക്ചേഴ്സിന്റെ ബാനറില്‍ എബ്രഹാം ജോസഫ് ആണ് സിനിമയുടെ നിര്‍മാണം. ഡിജോ കുര്യന്‍, പോള്‍ കറുകപ്പിള്ളില്‍, റോണി ലാല്‍ ജെയിംസ്, മനു മറ്റമന, ജോസഫ് ചാക്കോ, ബിനോയ് മാത്യു മന്നത്താനില്‍ എന്നിവരാണ് ചിത്രത്തിന്റെ സഹ നിര്‍മാതാക്കള്‍.
ഛായാഗ്രഹണം: ശ്യാമപ്രകാശ് എംഎസ്, എഡിറ്റര്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ഡയറക്ടര്‍: ലാല്‍ കൃഷ്ണ, ലൈന്‍ പ്രൊഡ്യൂസര്‍: പ്രണവ് പി പിള്ള, പശ്ചാത്തല സംഗീതം: സിബി മാത്യു അലക്‌സ്, പാട്ടുകള്‍ ഒരുക്കുന്നത് വിഷ്ണു വര്‍മ, കാര്‍ത്തിക് കൃഷ്ണന്‍, സിജിന്‍ തോമസ് എന്നിവരാണ്. സൗണ്ട് ഡിസൈന്‍: ധനുഷ് നയനാര്‍, സൗണ്ട് മിക്‌സ്: ആനന്ദ് രാമചന്ദ്രന്‍, കലാസംവിധാനം: ആഷിക് എസ്, കോസ്റ്റ്യൂം ഡിസൈനര്‍: ഗായത്രി കിഷോര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജെ.പി മണക്കാട്, മേക്കപ്പ്: രഞ്ജു കോലഞ്ചേരി, ഗാനരചന: വിനായക് ശശികുമാര്‍, കാര്‍ത്തിക് കൃഷ്ണന്‍, റിജിന്‍ ദേവസ്യ, ആലാപനം: വിനീത് ശ്രീനിവാസന്‍, കാര്‍ത്തിക് കൃഷ്ണന്‍, സൂരജ് സന്തോഷ്.
https://youtu.be/y21KhAauV6I?feature=shared
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

