Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാറൂഖ് ഖാനല്ല, ആദ്യം മന്നത്ത് വാങ്ങാനിരുന്നത് മറ്റൊരു സൂപ്പർ താരം

text_fields
bookmark_border
Not Shah Rukh Khan, Mannat was first offered to THIS Khan
cancel

ബോളിവുഡ് താരം ഷാറൂഖ് ഖാനെ പോലെ അദ്ദേഹത്തിന്റെ ആഡംബര ഭവനമായ മന്നത്തിനും ആരാധകരേറെയാണ്. മുംബൈയിലെ ബാന്ദ്രയിൽ സ്ഥിതി ചെയ്യുന്ന ആഡംബര ഭവനം കാണാൻ നിരവധി പേർ എത്താറുണ്ട്. ബോളിവുഡ് താരങ്ങൾക്ക് ഇടയിൽ പോലും മന്നത്ത് ചർച്ചയാണ്.

ഷാറൂഖ് ഖാന്റെ ആഡംബരഭവനമായ മന്നത്ത് ആദ്യം എത്തിയത് നടൻ സൽമാൻ ഖാന്റെ കൈകളിലായിരുന്നു. എന്നാൽ പിതാവ് സലിം ഖാന്റെ നിർദേശത്തെ തുടർന്ന് മന്നത്ത് വേണ്ടെന്ന് വെക്കുകയായിരുന്നു. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഷാറൂഖ് ഖാനിൽ നിന്ന് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വസ്തു എന്ന ചോദ്യത്തിനായിരുന്നു സൽമാൻ ഇക്കാര്യം പറഞ്ഞത്. ഇത്രയും വലിയ വീട്ടിൽ ഷാറൂഖ് എന്താണ് ചെയ്യുന്നതെന്നും സൽമാൻ ചോദിച്ചു.

'ഷാറൂഖിന്റെ മന്നത്ത് ആദ്യം എന്റെ കൈകളിലാണ് എത്തിയത്. എന്നാൽ പിതാവ് (സലിം ഖാൻ) എന്നോട് ചോദിച്ചു ഇത്രയും വലിയ വീട്ടിൽ എന്ത് ചെയ്യുമെന്ന്. തുടർന്ന് മനത്ത് വാങ്ങേണ്ടെന്ന് തീരുമാനിച്ചു'- സൽമാൻ ഖാൻ പറഞ്ഞു.

മാതാപിതാക്കൾക്കും കുടുംബത്തിനുമൊപ്പം മുംബൈ ബാന്ദ്രയിലെ ഗാലക്‌സി അപ്പാർട്ട്‌മെന്റിലാണ് സൽമാൻ താമസിക്കുന്നത്.

വർഷങ്ങളായി കുടുംബത്തോടൊപ്പം മന്നത്തിലാണ് ഷാറൂഖ് ഖാൻ താമസിക്കുന്നത്. 200 കോടി വിലമതിക്കുന്ന മന്നത്ത് ഏകദേശം 27,000 ചതുരശ്ര അടിയിലാണ് സ്ഥിതി ചെയ്യുന്നത്. നരിമാൻ ദുബാഷിന്റെ കൈയിൽ നിന്നാണ് ഈ ഭവനം എസ്. ആർ.കെ സ്വന്തമാക്കിയത്. വില്ല വിയന്ന എന്നായിരുന്നു ആദ്യ പേര്. ആറ് നിലകളുള്ള ഈ ആഡംബര ഭവനത്തിൽ ജിം, നീന്തൽകുളം, ലൈബ്രറി, സ്വകാര്യ സിനിമ തിയറ്റർ എന്നിവയുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Not Shah Rukh Khan, Mannat was first offered to THIS Khan
Next Story