നൂറിൻ ഷെരീഫും രാഹുൽ മാധവും പ്രധാനവേഷത്തിൽ; സാന്റക്രൂസ് ടീസറെത്തി
text_fieldsനൂറിൻ ഷെരീഫ്, രാഹുൽ മാധവ്, അനീഷ് റഹ്മാൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന സാന്റാക്രൂസിന്റെ ടീസറെത്തി. നടൻ ടോവിനോ തോമസാണ് ടീസർ പുറത്തിറക്കിയത്.
ജോൺസൺ ജോൺ ഫെർണാണ്ടസ് രചനയും സംവിധാനവും നിർവഹിച്ച് ചിറ്റേത്ത് ഫിലിം ഹൗസിന്റെ ബാനറിൽ രാജു ഗോപി ചിറ്റേത്ത് നിർമ്മിച്ച ഈ ചിത്രത്തിൽ നൂറിൻ ഷെരീഫ്, അനീഷ് റഹ്മാൻ, രാഹുൽ മാധവ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫോർട്ട് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'സാന്റാക്രൂസ്' എന്ന നൃത്ത സംഘത്തിന്റെ കഥയാണ് സിനിമ പറയുന്നത്. സംഗീതം, നൃത്തം, പ്രണയം, എന്നിവയെല്ലാം ചേർന്നതാണ് സിനിമ.
നൃത്തത്തിന്റെ പശ്ചാത്തലത്തിലുള്ള സിനിമയിലെ നൃത്തസംവിധാനം കൈകാര്യം ചെയ്തിരിക്കുന്നത് ശ്രീ സെൽവി, ശ്രീജിത്ത് കെ പി, അയ്യപ്പദാസ് വി പി, അനീഷ് റഹ്മാൻ എന്നിവർ ചേർന്നാണ്. എസ് സെൽവകുമാർ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന സാന്റാക്രൂസിന്റെ എഡിറ്റിംഗ് കണ്ണൻ മോഹൻ, മേക്കപ്പ് ചെയ്യുന്നത് റോണക്സ് സേവ്യർ. നയന ശ്രീകാന്ത് വസ്ത്രാലങ്കാരവും ആക്ഷൻ കൊറിയോഗ്രഫി മാഫിയ ശശിയുമാണ്. സാന്റാക്രൂസിന്റെ കലാസംവിധാനം അരുൺ വെഞ്ഞാറമൂടും പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തലയുമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.