കാൻസർ വന്നപ്പോൾ ഒറ്റപ്പെടുത്തി; കൂടെ നിന്നത് കുടുംബം മാത്രം-മനീഷ കൊയ്‌രാള
text_fieldsകാൻസറിനോടുള്ള പോരാട്ടം ജീവിതത്തിൽ പലതും പഠിപ്പിച്ചെന്ന് നടി മനീഷ കൊയ്‌രാള. അടുത്ത പല സുഹൃത്തുക്കളും ബന്ധുക്കളും ഒറ്റപ്പെടുത്തിയെന്നും കാൻസർ പോരാട്ടത്തിന് തനിക്ക് ബലമേകിയത് കുടുംബാംഗങ്ങൾ മാത്രമാണെന്നും എൻ.ടി.ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കാൻസർ പോരാട്ടത്തിൽ സുഹൃത്തുക്കളും ബന്ധുക്കളും എങ്ങനെ സഹായിച്ചുവെന്ന ചോദ്യത്തിനായിരുന്നു മറുപടി.
'ഇതൊരു യാത്രയും പഠനാനുഭവവുമാണ്. മുമ്പ് എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ടെന്ന് ഞാൻ വിശ്വസിച്ചിരുന്നു. ഒരുമിച്ച് പാർട്ടി നടത്തുകയും യാത്രകളിൽ ഒപ്പുമുണ്ടായിരുന്നവർ എന്റെ വേദനയിലും എന്നോടൊപ്പം ഉണ്ടാകുമെന്ന് കരുതി. എന്നാൽ അങ്ങനെയായിരുന്നില്ല. ആരുടേയും വേദനക്കൊപ്പം നിൽക്കാൻ ആളുകൾക്ക് കഴിവില്ല. വേദന അനുഭവപ്പെടാതിരിക്കാൻ പല വഴികൾ കണ്ടെത്താൻ ശ്രമിച്ചുകൊണ്ടേയിരിക്കും. വേദനയിൽ നിന്ന് രക്ഷപ്പെടാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അത് മനുഷ്യന്റെ സ്വഭാവമാണ്. ഞാൻ വളരെ ഏകാന്തത അനുഭവിച്ചു. ആ സമയത്ത് കുടുംബം മാത്രമാണ് എനിക്കൊപ്പമുള്ളതെന്ന് ഞാൻ മനസ്സിലാക്കി.
എനിക്കും ഒരു വലിയൊരു കുടുംബമുണ്ട്. എന്നാൽ ഇവർ ആരും ആ സമയം എനിക്കൊപ്പമുണ്ടായിരുന്നില്ല. എല്ലാവരും സമ്പന്നരാണ്. എന്നാൽ ആരൊക്കെ എന്നെ വിട്ടുപോയാലും അച്ഛനും അമ്മയും സഹോദരനും അദ്ദേഹത്തിന്റെ ഭാര്യയും എനിക്കൊപ്പമുണ്ടാകുമെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഇനി എന്തുതന്നെയായലും എന്റെ കുടുംബത്തിനാണ് എന്റെ പ്രഥമ പരിഗണന. കാരണം അവരാണ് എന്റെ ജീവിതത്തിലേക്ക് ആദ്യം വന്നത്- മനീഷ കൂട്ടിച്ചേർത്തു
2012ലാണ് മനീഷക്ക് അണ്ഡാശയ അർബുദം സ്ഥിരീകരിച്ചത്. വധശിക്ഷക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു തനിക്ക് കാൻസർ കാലഘട്ടമെന്ന് നടി മനീഷ കൊയ്രാള മുമ്പൊരിൽ പറഞ്ഞുരുന്നു . ജീവിതത്തെ കുറിച്ച് സ്വപ്നം കാണാൻ പോലും തനിക്ക് ഭയമായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
കാന്‍സറിനെയും രോഗങ്ങളെയും അതിജീവിച്ച താരം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. സഞ്ജയ് ലീല ബന്‍സാലിയുടെ വെബ് സീരിസ് ‘ഹീരാമണ്ഡി’യാണ് മനീഷ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.