Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ദീപിക പദുകോണിന്റെ കഥാപാത്രത്തിന് പകരക്കാരില്ല'; കൽക്കി രണ്ടാം ഭാഗത്തിൽ പുതിയ താരങ്ങളാരുമില്ലെന്ന് സംവിധായകൻ

text_fields
bookmark_border
ദീപിക പദുകോണിന്റെ കഥാപാത്രത്തിന് പകരക്കാരില്ല; കൽക്കി രണ്ടാം ഭാഗത്തിൽ പുതിയ താരങ്ങളാരുമില്ലെന്ന് സംവിധായകൻ
cancel

നാഗ് അശ്വിൻ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം 'കൽക്കി 2898 എഡി'യുടെ രണ്ടാം ഭാഗത്തിൽ പുതിയ അഭിനേതാക്കളെയൊന്നും ഉൾപ്പെടുത്തില്ലെന്ന് സംവിധായകൻ വ്യക്തമാക്കി. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നാഗ് അശ്വിൻ ഈ കാര്യം സ്ഥിരീകരിച്ചത്. ഒന്നാം ഭാഗത്തിൽ കഥ മുൻപോട്ടു കൊണ്ടുപോയ പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച ദീപിക പദുകോൺ ചിത്രത്തിൽ നിന്നും പിന്മാറിയ സാഹചര്യത്തിൽ കഥാപാത്രത്തെ മറ്റാരെങ്കിലും ചെയ്യുമോ അതോ മാറ്റിയെഴുതുമോ എന്ന സംശയത്തിലാണ് പ്രേക്ഷകർ.

ചിത്രത്തിന്റെ നിർമാതാക്കളായ വൈജയന്തി മൂവീസ് മുൻപ് ഔദ്യോഗികമായി ദീപികയുമായുള്ള സഹകരണം അവസാനിപ്പിച്ചതായി അറിയിച്ചിരുന്നു. ദീപിക പദുകോൺ 25 ശതമാനം പ്രതിഫലവർദ്ധനവ് ആവശ്യപ്പെട്ടതാണ് പിന്മാറ്റത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ചില സിനിമാ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ രണ്ടാം ഭാഗത്തിൽ ദീപികയുടെ കഥാപാത്രത്തിന് പ്രാധാന്യം കുറവായതിനാലാണ് പിന്മാറ്റമെന്നും വാർത്തകളുണ്ടായിരുന്നു.

തന്റെ ജീവിതത്തിൽ പ്രതിഫലത്തേക്കാളും വലിയ ചിത്രങ്ങളേക്കാളും ഉപരിയായി മനസ്സിന് സംതൃപ്തി നൽകുന്ന കഥാപാത്രങ്ങളാണ് ഇപ്പോൾ തിരഞ്ഞെടുക്കുന്നതെന്ന് മുൻപ് ഒരു അഭിമുഖത്തിൽ ദീപിക വ്യക്തമാക്കുകയുണ്ടായി. നിലവിൽ ഷാരൂഖ് ഖാൻ നായകനാകുന്ന 'കിങ്', അല്ലു അർജുൻ ചിത്രം 'രാക' എന്നിവയാണ് ദീപികയുടേതായി അണിയറയിൽ ഒരുങ്ങുന്ന പ്രധാന പ്രോജക്റ്റുകൾ.

അതേസമയം കൽക്കി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഒക്ടോബർ പകുതിയോടെ ആരംഭിക്കും. അമിതാഭ് ബച്ചൻ, കമൽ ഹാസൻ എന്നിവരുടെ പ്രധാന രംഗങ്ങൾ മുൻപ് തന്നെ ചിത്രീകരിച്ചിരുന്നു. പ്രഭാസിന്റെ ഡേറ്റ് ലഭ്യമായതോടെ 2027 പകുതിയോടെ ചിത്രീകരണം പൂർത്തിയാക്കി 2028ൽ സിനിമ തിയറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ പ്ലാൻ.

കൽക്കി രണ്ടാം ഭാഗത്തിൻ നിന്നും ദീപിക പിന്മാറുന്നു എന്ന പ്രഖ്യാപനത്തിനുശേഷം ആരാകും താരത്തിന് പകരമായെത്തുക എന്ന ചർച്ച സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ദീപിക അനശ്വരമാക്കിയ കൽക്കിയിലെ കഥാപാത്രത്തിന് മറ്റൊരു മുഖമാവുക എന്നത് അഭിനേതാവിനെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രയാസം നിറഞ്ഞ കാര്യമാണ്. കഥാപാത്രത്തിന്‍റെ പ്രാധാന്യവും നായികയുടെ അഭിനയമികവുമാണ് ഇനിയാര് എന്ന ചോദ്യത്തിന് ഇത്ര പ്രാധാന്യം നൽകുന്നത്.

2024ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു കൽക്കി 2898 എഡി. നാ​ഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രഭാസ് ആണ് നായകനായെത്തിയത്. അമിതാഭ് ബച്ചൻ, കമൽ ഹാസൻ എന്നിവരുൾപ്പെടെയുള്ള താരങ്ങളും ചിത്രത്തിൽ അണിനിരന്നു. ചിത്രത്തിൽ സുമതി എന്ന നായിക കഥാപാത്രമായിരുന്നു നടി ദീപികയുടേത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - No replacement for Deepika Padukone's character in kalki
Next Story