Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരാഴ്ച കന്നഡ ചിത്രങ്ങൾ റിലീസ് ചെയ്യില്ല; പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം 'ജെയിംസ്' സോളോ റിലീസ്

text_fields
bookmark_border
puneeth rajkumar
cancel

ബംഗളൂരു: അന്തരിച്ച കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം ജെയിംസ് അദ്ദേഹത്തിന്റെ ജന്മദിനമായ മാർച്ച് 17ന് റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ. 2021 ഒക്ടോബർ 29ന് ഹൃദയാഘാതം മൂലമായിരുന്നു പുനീതിന്റെ അപ്രതീക്ഷിത വിയോഗം. 46കാരനായ പുനീതിന്റെ മരണം കന്നഡ സിനിമ ലോകത്തെയാകെ ഞെട്ടിച്ചിരുന്നു.

ജനുവരി 26ന് 'ജെയിംസ്' ചിത്രത്തിന്റെ പ്രത്യേക പോസ്റ്റർ പുറത്തിറക്കുമെന്ന് സംവിധായകൻ ചേതൻ കുമാർ അറിയിച്ചു.

താരത്തിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഒരാഴ്ച പുതിയ കന്നഡ ചിത്രങ്ങൾ റിലീസ് ചെയ്യേണ്ടതില്ലെന്ന് ചലച്ചിത്രപ്രവർത്തകരും വിതരണക്കാരും തീരുമാനിച്ചു. ഇതോടെ മാർച്ച് 17 മുതൽ 23 വരെ ജെയിംസ് സോ​ളോ റിലീസാകും.

ആക്ഷൻ ചിത്രത്തിൽ പ്രിയ ആനന്ദ്, മേഘ ശ്രീകാന്ത്, അനു പ്രഭാകർ മുഖർജി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. പുനീതിന്റെ സഹോദരൻമാരായ രാഘവേന്ദ്ര രാജ്കുമാറും ശിവരാജ്കുമാറും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - No new Kannada films for a week Puneeth Rajkumar's last film James to get a solo release
Next Story