ഐ.പി.എൽ മത്സരം; സാമന്തയുടെ തെലുങ്കു ചിത്രം മാ ഇൻടി ബംഗാരയുടെ റിലീസ് മാറ്റി
text_fieldsവർഷങ്ങൾക്കു ശേഷം സാമന്ത തെലുങ്കിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് നന്ദിനി റെഡ്ഡി സംവിധാനം ചെയ്യുന്ന മാ ഇൻടി ബംഗാര. മെയ് 15ന് എത്തുമെന്ന് പറഞ്ഞ ചിത്രം ഇപ്പോൾ ഐ.പി.എല്ലുമായുള്ള ക്ലാഷ് ഒഴിവാക്കാൻ റിലീസ് മാറ്റിയിരിക്കുകയാണ്. ജൂൺ 15നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
ചിത്രത്തിന്‍റെ റിലീസിനു മുന്നോടിയായി വന്ന തസ്സദിയ എന്ന ഗാനം മികച്ച പ്രകടനമാണ് സമൂഹമാധ്യമങ്ങളിൽ നിന്നും നേടിയത്. സാമന്ത പ്രൊഡ്യൂസ് ചെയ്യുന്ന ആദ്യത്തെ സിനിമയുമാണ് 'മാ ഇൻടി ബംഗാരം'. സാമന്തയുടെ ഭർത്താവ് രാജ് നിദിമോകു ആണ് സിനിമയുടെ ക്രിയേറ്റർ. വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിച്ച കുഷി എന്ന സിനിമയാണ് സാമന്ത തെലുങ്കിൽ അവസാനമായി ചെയ്ത മുഴുനീളൻ ചിത്രം. ആക്ഷൻ ത്രില്ലർ ഫാമിലി എന്‍റർടൈനർ മാ ഇൻടി ബംഗാരയെ സാം ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

