Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കൊഴുമ്മൽ രാജീവൻ ഒരേ പൊളി; ന്നാ താൻ കേസ് കൊട് ട്രെയിലറെത്തി
cancel

'കൊഴുമ്മൽ രാജീവൻ' ഒരേ പൊളി; 'ന്നാ താൻ കേസ് കൊട്' ട്രെയിലറെത്തി

text_fields
bookmark_border

'ദേവദൂതർ പാടി' എന്ന ഒറ്റ ഗാനം കാരണം മലയാളികളെല്ലാം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ന്നാ താൻ കേസ് കൊട്'. രതീഷ് ബാലകൃഷ്‍ണന്‍ എഴുതി സംവിധാനം ചെയ്ത്, കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. സിനിമ കാണാൻ തോന്നിക്കുന്ന തരത്തിൽ സരസമാണ് ട്രെയിലറും.

'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്, ചാക്കോച്ചന്റെ വ്യത്യസ്തമായ ഗെറ്റപ്പും കണ്ണൂർ സ്‍ലാങ്ങിലുള്ള സംസാരവുമാണ്. 'കൊഴുമ്മൽ രാജീവൻ' അഥവാ 'അംബാസ് രാജീവൻ' എന്നാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. 'വിക്രം, സൂപ്പര്‍ ഡീലക്സ്' ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ തമിഴ് താരം ഗായത്രി ശങ്കര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.

സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പൻ' എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രമാണിത്. ബോളിവുഡിൽ നിന്നെത്തിയ രാകേഷ് ഹരിദാസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ഓഗസ്റ്റ് 11ന് ആണ് ചിത്രം റിലീസ് ചെയ്യുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nna Thaan Case Kodu Trailer out Kunchacko Boban Gayathrie Shankar Ratheesh Balakrishnan Poduval
Next Story