നിവിൻ പോളി- നയൻതാര ചിത്രം 'ഡിയര്‍ സ്റ്റുഡന്‍റ്സ്' ടീസർ ഇന്നെത്തും
text_fieldsനിവിൻ പോളിയും നയൻതാരയും വീണ്ടും ഒന്നിക്കുന്ന മലയാള ചിത്രം 'ഡിയർ സ്റ്റുഡന്റ്‌സ്' എന്ന ചിത്രത്തിന്‍റെ ആദ്യ ടീസർ ഇന്ന് പുറത്തിറങ്ങും. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് ടീസർ റിലീസ് ചെയ്യുന്നത്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.
6 വർഷത്തെ ഇടവേളക്ക് ശേഷമാണ് നിവിൻ പോളിയും നയൻ താരയും ഒന്നിക്കുന്നത്. വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി പിക്‌ചേഴ്‌സ് എന്ന തന്റെ പ്രൊഡക്ഷൻ ബാനറിൽ നിവിൻ പോളി തന്നെയാണ് നിർമിക്കുന്നത്. ഈ വർഷം തന്നെ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുമെന്നാണ് സൂചന.
ചിത്രീകരണം പൂർത്തിയായതിന്‍റെ വിഡിയോ പോളി പിക്ചേർസ് തങ്ങളുടെ ഇൻസ്റ്റഗ്രാം വിഡിയോയിലൂടെ പങ്ക് വെച്ചിരുന്നു. 2019 ല്‍ പുറത്തെത്തിയ ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലാണ് നിവിന്‍ പോളിയും നയന്‍താരയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. ധ്യാൻ ശ്രീനിവാസനായിരുന്നു സംവിധാനം.
ഇവരെ കൂടാതെ അജു വർഗീസ്, ഷറഫുദ്ദീൻ, സുരേഷ് കൃഷ്ണ, മല്ലിക സുകുമാരൻ, ലാൽ, ജഗദീഷ്, ജോണി ആൻ്റണി, നന്ദു, റെഡ്ഡിൻ കിംഗ്സ്ലി, ഷാജു ശ്രീധർ, ഒട്ടേറെ തമിഴ് താരങ്ങൾ എന്നിവരും ഈ ചിത്രത്തിൻ്റെ താരനിരയിൽ ഉണ്ട്.മ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

