രാജീവ് രവി-നിവിന്‍ പോളി ചിത്രം 'തുറമുഖം' ഡിസംബർ 24ന് തീയേറ്ററിൽ
text_fieldsകൊച്ചി: സംവിധായകൻ രാജീവ് രവിയും നിവിൻ പോളിയും ഒന്നിക്കുന്ന 'തുറമുഖം' ഡിസംബർ 24ന് ക്രിസ്മസിന് തിയേറ്ററിലെത്തും. കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്‍ത്തുന്ന ചിത്രമാണ് 'തുറമുഖം'.
നിമിഷ സജയന്, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്ജുന് അശോകന്, സുദേവ് നായര്‍, മണികണ്ഠന് ആചാരി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'തുറമുഖം'. തിരക്കഥ, സംഭാഷണം-ഗോപന് ചിദംബരം, എഡിറ്റര്‍-ബി. അജിത്കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ഗോകുല്‍ ദാസ, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്, ആതിര ദിൽജിത്ത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

