അത് നിവിൻ പോളി തന്നെ; ലോകേഷ് കനകരാജ് ചിത്രത്തിൽ നിവിൻ പോളി വില്ലൻ
text_fieldsരാഘവ ലോറൻസ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം ബെൻസിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിവിൻ പോളി തന്നെ. കഴിഞ്ഞ ദിവസം പുറത്തുവിട്ട പോസ്റ്റർ വൻ ചർച്ചയായിരുന്നു. ആരാണ് പോസ്റ്ററിൽ ഉള്ളതെന്ന ചർച്ച സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. പിന്നീട് പുറത്തുവിട്ട വിഡിയോയിലൂടെ ആ നടൻ നിവിൻ പോളി തന്നെയാണെന്ന് നിർമാതാക്കൾ സ്ഥിരീകരിച്ചു.
ചിത്രത്തിൽ നിവിൻ പോളിയും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. നിവിൻ പോളിയുടെ ഗംഭീര തിരിച്ചു വരവ് തന്നെ ആവും ചിത്രത്തിലൂടെ എന്നാണ് വിലയിരുത്തൽ. നടന്റെ കാസ്റ്റിങ്ങിന് സമൂഹമാധ്യമത്തിൽ വലിയ സ്വീകരണമാണ് ലഭിക്കുന്നത്.
ലോകേഷ് കനകരാജ് ആണ് ബെന്‍സിന്റെ കഥ എഴുതിയത്. ബെന്‍സ് സിനിമയെ അവതരിപ്പിച്ചുകൊണ്ട് ലോകേഷും ഭാഗമായ ഇന്‍ട്രോ വിഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു. ലോകേഷ് കനകരാജ് ആരാധകര്‍ക്ക് വലിയ സര്‍പ്രൈസായിരുന്നു ഇത്.
റെമോ, സുൽത്താൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ഭാഗ്യരാജ് കണ്ണനാണ് ബെൻസിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുന്നത്. ബെന്‍സിന്റെ സംഗീത സംവിധാനം സായ് അഭ്യങ്കര്‍ ആണ് നിര്‍വഹിക്കുന്നത്. പാഷന് സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന് സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

