Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇതുവരെ കാണാത്ത ലുക്കിൽ...

ഇതുവരെ കാണാത്ത ലുക്കിൽ നിവിൻ പോളി; 'മഹാവീര്യർ' ടീസർ പുറത്ത്

text_fields
bookmark_border
ഇതുവരെ കാണാത്ത ലുക്കിൽ നിവിൻ പോളി; മഹാവീര്യർ ടീസർ പുറത്ത്
cancel
Listen to this Article

എബ്രിഡ് ഷൈൻ സംവിധാനം നിർവഹിക്കുന്ന ചിത്രം 'മഹാവീര്യർ' ന്റെ ടീസർ പുറത്ത്. നിവിന്‍ പോളിയും ആസിഫ് അലിയും ആണ് ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളായെത്തുന്നത്.

പോളി ജൂനിയർ പിക്ചേർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്നാണ് നിർമാണം. ലാൽ, ലാലു അലക്സ്, സിദ്ദിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.


എം. മുകുന്ദന്റെ കഥക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്. ടൈം ട്രാവലും ഫാന്‍റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായ ചിത്രം, നർമ -വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.

ചിത്ര സംയോജനം -മനോജ്‌. ശബ്ദമിശ്രണം -വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ. കലാ സംവിധാനം -അനീസ് നാടോടി. വസ്ത്രാലങ്കാരം -ചന്ദ്രകാന്ത് മെൽവി. ജെ, ചമയം -ലിബിൻ മോഹനൻ. മുഖ്യ സഹ സംവിധാനം -ബേബി പണിക്കർ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahaveeryar
News Summary - nivin pauly asif ali film mahaveeryar teaser
Next Story