'ഇന്ന് എന്റെ മകളുടെ സർജറിയായിരുന്നു, മക്കളുടെ കാര്യം വരുമ്പോൾ എപ്പോഴും നമ്മൾ പേഴ്സണൽ ആണ്' -നിവിൻ പോളി
text_fieldsനെവിൻ പോളി
തന്‍റെ ഏറ്റവും പുതിയ സീരീസായ ഫാർമയുടെ ഹോട്ട്സ്റ്റാർ സ്ട്രീമിങിന്‍റെ ഭാഗമായി നടന്ന പരിപാടിയിൽ സംസാരിക്കുന്ന നിവിൻ പോളിയുടെ വാക്കുകളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ജിയോ ഹോട്ട് സ്റ്റാർ സംഘടിപ്പിച്ച പരിപാടിയിൽ അൽപം വൈകിയാണ് നിവിൻ പോളി എത്തിയത്. തന്‍റെ മകളുടെ സർജറി കഴിഞ്ഞശേഷമാണ് താൻ ഇവിടെ എത്തിയതെന്നും സ്വന്തം മക്കളുടെ കാര്യം വരുമ്പോൾ എല്ലാവരും പേഴ്സണൽ ആണെന്നും നിവിൽ പോളി പറഞ്ഞു. വരാൻ പറ്റില്ലെന്ന് വിളിച്ച് പറഞ്ഞിരുന്നുവെന്നും മോഹൻലാലിനൊപ്പമാണ് താൻ എത്തിയതെന്നും വേദിയിൽ നിവിൻ പോളി പറഞ്ഞു.
'ഇന്ന് കാലത്ത് എന്റെ മകളുടെ സർജറി ഉണ്ടായിരുന്നു. ഈ സർജറി ഉള്ള കാരണം എനിക്ക് വരാൻ പറ്റില്ലെന്ന് പ്രൊഡ്യൂസറിനെയും ഫുൾ ടീമിനെയും ഞാൻ അറിയിച്ചു. ഹോട്ട് സ്റ്റാർ ടീമിനെയും അറിയിച്ചിരുന്നു. പക്ഷെ അവർ തീർച്ചയായും വരാൻ ശ്രമിക്കാൻ എന്നോട് ആവശ്യപ്പെട്ടു. അപ്പോൾ ഞാൻ സർജറി കുറച്ച് രാവിലത്തേക്ക് ആക്കി. എല്ലാം കഴിഞ്ഞു, കൊച്ചിനെയും കണ്ട് ഹാപ്പി ആക്കി നിർത്തിയിട്ടാണ് പോന്നത്. ലാൽ സാർ ഉച്ചക്ക് വരുന്നുണ്ടായിരുന്നു. അപ്പോൾ ലാൽ സാറിന്റെ കൂടെ ഞാൻ കയറി പോന്നു. നമ്മൾ എപ്പോഴും മക്കളുടെ കാര്യത്തിലേക്ക് വരുമ്പോൾ പേഴ്സണൽ ആണ്. അപ്പോൾ നമ്മുക്ക് ബാക്കി ഒന്നും പ്രാധാന്യം ഉള്ളത് അല്ല. നമ്മുടെ കുട്ടികൾ അത്രയും പ്രാധാന്യമുള്ള കാര്യമാണ്' -നിവിൻ പോളി പറഞ്ഞു.
താരത്തിന്‍റെ ഡെഡിക്കേഷനെയും ആത്മാർഥതയെയും പ്രശംസിക്കുകയാണ് ആരാധകർ. ഇത്തരമൊരു സാഹചര്യം മനസ്സിലാക്കി അദ്ദേഹത്തെ നിർബന്ധിക്കാതിരിക്കാമായിരുന്നു എന്ന വിമർശനവും ജിയോ ഹോട്ട്സ്റ്റാറിനെതിരെ ഉയരുന്നുണ്ട്. നിവിൻ പോളി നായകനായെത്തുന്ന ആദ്യത്തെ വെബ് സീരിസാണ് ഫാർമ. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സീരിസ് ഒരുക്കിയിരിക്കുന്നത്. പി.ആർ. അരുണ്‍ ആണ് സംവിധാനം നിർവഹിക്കുന്നത്. ഡിസംബർ 19ന് ഹോട്ട്സ്റ്റാറിലൂടെ സീരീസിന്‍റെ സ്ട്രീമിങ് ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

