Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Nithya Menen as a singer in Gamanam
cancel

ഗായിക ശൈലപുത്രി ദേവിയായി നിത്യ മേനോന്‍; ഗമനത്തിന്റെ ക്യാരക്ടര്‍ ലുക്ക്

text_fields
bookmark_border

തെന്നിന്ത്യന്‍ സൂപ്പര്‍ താരം നിത്യ മേനോന്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ഗമനത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ഗായിക ശൈലപുത്രി ദേവി ആയിട്ടാണ് നിത്യ ഗമനത്തില്‍ എത്തുന്നത്.

കര്‍ണാടിക് സംഗീതജ്ഞയായിട്ടുള്ള നിത്യയുടെ മേക്ക് ഓവര്‍ ആരാധകരും എറ്റെടുത്തിരിക്കുകയാണ്. നവാഗതനായ സുജാന റാവുവാണ് ചിത്രത്തിന്‍റെ സംവിധാനം. നേരത്തെ ചിത്രത്തിലെ മറ്റൊരു നായികയായ ശ്രിയ ശരണിന്‍റെ ക്യാരക്ടര്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഈ ചിത്രം ശ്രിയയുടെ ഒരു തിരിച്ചുവരവായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇളയരാജയാണ് സംഗീതം ഒരുക്കുന്നത്. രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖര്‍ വി.എസ് എന്നിവരാണ് നിര്‍മാതാക്കള്‍. ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംവിധായകനായ സുജാന റാവു തന്നെയാണ്. ക്യാമറ ജ്ഞാന ശേഖര്‍ വി.എസ്, സംഭാഷണം സായ് മാധവ് ബുറ. എഡിറ്റിംഗ് രാമകൃഷ്ണ അറം, പി.ആര്‍. ഒ ആതിര ദില്‍ജിത്ത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story