Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അയ്യപ്പൻ നായരുടെ കണ്ണമ്മയായി മലയാളി നടി;  ഭീംല നായകി​ന്​ വീണ്ടും മലയാളി ബന്ധം
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅയ്യപ്പൻ നായരുടെ...

അയ്യപ്പൻ നായരുടെ കണ്ണമ്മയായി മലയാളി നടി; 'ഭീംല നായകി'​ന്​ വീണ്ടും മലയാളി ബന്ധം

text_fields
bookmark_border

ഹിറ്റ്​ സിനിമ അയ്യപ്പനും കോശിയും തെലുഗുവിലേക്കെത്തു​േമ്പാൾ നായികമാരാകുന്നത്​ മലയാളി നടിമാർ. അയ്യപ്പൻ നായരുടെ ഭാര്യ കണ്ണകിയായി സിനിമയിൽ ശക്​തമായൊരു കഥാപാത്രം ഉണ്ടായിരുന്നു. ഗൗരി നന്ദ അവതരിപ്പിച്ച ഇൗ ​റോൾ തെലുങ്കിൽ ചെയ്യുന്നത്​ നിത്യ മേനോനാണ്​. നിത്യ തന്നെയാണ്​ ഇക്കാ​ര്യം വെളിപ്പെടുത്തിയത്​. സിനിമയിലെ ത​െൻറ ക്യാരക്​ടർ പോസ്​റ്ററും നിത്യ ഇൻസ്​റ്റഗ്രാമിൽ പങ്കുവച്ചു. കോശി കുര്യ​െൻറ ഭാര്യ റൂബിയായിരുന്നു അയ്യപ്പനും കോശിയിലേയും മറ്റൊരു പ്രധാന സ്​​ത്രീ കഥാപാത്രം. മലയാളി നായിക സംയുക്​ത മേനോനാകും തെലുങ്കിൽ ഇൗ കഥാപാത്രമാകുന്നത്​. സംയുക്​തയുടെ ആദയ തെലുഗു ചിത്രമാകും ഇത്​.

മലയാള പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തിലെ കഥാപാത്രങ്ങളേയും പാട്ടുകളേയും വലിയ രീതിയിൽ മോളിവുഡ്​ സ്വീകരിച്ചിരുന്നു.ബിജു മേനോനും പൃഥ്വിരാജും അഭിനയിച്ച ചിത്രം തെലുങ്കിലേക്ക് റീമേക്ക്​ ചെയ്യു​േമ്പാൾ ഭീംല നായക്​ എന്നാണ്​ പേരിട്ടിരിക്കുന്നത്​. പവന്‍ കല്യാണും റാണ ദഗ്ഗുബാട്ടിയും ചേര്‍ന്നാണ് തെലുങ്കിലെ 'അയ്യപ്പനേയും കോശിയേയും' അവതരിപ്പിക്കുന്നത്.

സംയുക്​ത മേനോൻ

സിതാര എന്റര്‍ടെയ്ന്‍മെന്റിസിന്റെ ബാനറില്‍ നാഗ വംശിയാണ് ഭീല നായക്​ നിര്‍മിക്കുന്നത്.സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. തമന്‍ എസ്. ആണ് സംഗീതമൊരുക്കുന്നത്. ചിത്രം ജനുവരി 12ന് തിയേറ്ററുകളിലെത്തും.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samyuktha MenonAyyappanum Koshiyum'Bheemla Nayaknithya menon
News Summary - nithya Menon confirms she will be part of 'Bheemla Nayak'
Next Story