Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരു പ്രതിക്കൊപ്പമുള്ള എട്ട് പൊലീസുകാരുടെ യാത്ര; 'കാക്കിപ്പട' പൂർത്തിയായി

text_fields
bookmark_border
മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവത്തിൽ നിന്നുമാണ് ഈ ചിത്രത്തിന്റെ പ്രമേയത്തിന് രൂപം കൊടുത്തിരിക്കുന്നത്
Niranj maniyanpilla Raju chandhu nath Appani Sarath Starring Movie Kakkipada Packup
cancel

ഷെബി ചൗഘട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന കാക്കിപ്പട എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി. പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്കു ശേഷം ഷെബി ചാഘട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവത്തിൽ നിന്നുമാണ് ഈ ചിത്രത്തിന്റെ പ്രമേയത്തിന് രൂപം കൊടുത്തിരിക്കുന്നത്. ഒരു കേസന്വേഷണത്തിലൂടെയാണ് കഥ പുരോഗതിക്കുന്നത്. തെളിവെടുപ്പിനായി ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് റിസർവ്വഡ് പൊലീസ് കോൺസ്റ്റബിൾ മാരുടെ ജീവിതത്തിലൂടെ ഈ സിനിമ സഞ്ചരിക്കുന്നു.

നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തു നാഥ്, സുജിത് ശങ്കർ മണികണ്ഠൻ ആചാരി, ആരാധിക, ജയിംസ് ഏല്യാ, സഞ്ജിമോൻ പാറായിൽ, വിനോദ് സാക്ക് ( രാഷസൻ ഫെ.യിം ) മാലാ പാർവ്വതി, സൂര്യ കൃഷ്ണാ, ഷിബുലാബൻ, പ്രദീപ് എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എസ്.വി.ഫിലിംസൻറന്റെ ബാനറിൽ ഷെജി വലിയകത്ത് നിർമിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജാസി ഗിഫ്റ്റാണ്. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും പ്രദീപ് ശങ്കർ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Niranj maniyanpilla Raju,chandhu nath and Appani Sarath Starring Movie Kakkipada Packup
Next Story