Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'നിണം' സിനിമയുടെ മോഷൻ...

'നിണം' സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറക്കി

text_fields
bookmark_border
നിണം സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറക്കി
cancel

കോഴിക്കോട്: മൂവിടുഡേ ക്രിയേഷൻസിന്‍റെ ബാനറിൽ നിർമ്മിക്കുന്ന 'നിണം' എന്ന ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ റിലീസായി. അനു സിത്താര, ടിനി ടോം, ബാദുഷ, അന്ന രേഷ്മ രാജൻ, നിമിഷ സജയൻ, ഇർഷാദ് അലി, അനിഘ സുരേന്ദ്രൻ, സെന്തിൽകൃഷ്ണ, മറീന മൈക്കിൾ , സിബി തോമസ് തുടങ്ങിയവരുടെ പേജുകളിലൂടെയായിരുന്നു റിലീസ്. രാത്രിയുടെ യാമങ്ങളിൽ, നരവേട്ട ലക്ഷ്യമിട്ട് രണ്ടുപേർ മിന്നൽപ്പിണർപ്പോലെ ഒരാൾക്കു നേരെ നീങ്ങുന്നതാണ് മോഷൻ പോസ്റ്ററിലുള്ളത്. പ്രതികാരത്തിലൂന്നിയ ഫാമിലി സസ്പെൻസ് ത്രില്ലറാണ് നിണം.

സംവിധാനം - അമർദീപ്, കഥ, തിരക്കഥ, സംഭാഷണം - വിഷ്ണുരാഗ് , ഛായാഗ്രഹണം - വിപിന്ദ് വി രാജ്, പ്രോജക്ട് ഡിസൈനർ - ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് - വിപിൻ മണ്ണൂർ, ഗാനരചന - സുമേഷ് മുട്ടറ, സംഗീതം , പശ്ചാത്തലസംഗീതം - സുധേന്ദുരാജ്, സിജു ഹസ്രത്ത്, ആലാപനം - ഫർഹാൻ, എം ആർ ഭൈരവി , അസ്സോസിയേറ്റ് ഡയറക്ടർ - ഷാൻ എസ് എം കടയ്ക്കാവൂർ, കല- ബിനിൽ കെ ആന്റണി, ചമയം - പ്രദീപ് വിതുര, വസ്ത്രാലങ്കാരം - ശ്രീജിത്ത് കുമാരപുരം, സ്റ്റിൽസ് - അജേഷ് ആവണി , ഡിസൈൻസ് - പ്ളാനറ്റ് ഓഫ് ആർട്ട് സ്‌റ്റുഡിയോ, പി ആർ ഓ - അജയ് തുണ്ടത്തിൽ. ഗിരീഷ് കടയ്ക്കാവൂർ, സൂര്യ കൃഷ്ണ, മനീഷ് മോഹനൻ , ശരത് ശ്രീഹരി, സജിത്ത്, മിഥുൻ പുലരി, പ്രദീപ് ആനന്ദൻ , രാജേഷ് ഭാനു, ലതദാസ് , കലാഭവൻ നന്ദന എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ . നവംബറിൽ ചിത്രീകരണമാരംഭിക്കുന്ന നിണത്തിന്‍റെ ലൊക്കേഷൻ തിരുവനന്തപുരവും പരിസര പ്രദേശങ്ങളുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Motion Postermovieninam
News Summary - ninam movie motion poster released
Next Story