Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിള ഇന്‍റർനാഷണൽ ഫോക്‌ലോർ ഫിലിം ഫെസ്റ്റിവൽ 30ന്

text_fields
bookmark_border
നിള ഇന്‍റർനാഷണൽ ഫോക്‌ലോർ ഫിലിം ഫെസ്റ്റിവൽ 30ന്
cancel

തൃശൂർ: ആറംങ്ങോട്ടുകര ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വയലി ഫോക് ലോർഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തിൽ നിള ഇന്റർനാഷണൽ ഫോക്‌ലോർ ചലച്ചിത്രമേള സംഘടിപ്പിക്കും. ഒക്ടോബർ 30,31 നവംബർ 1 തിയതികളിലാണ് മേള. പ്രശസ്ത സിനിമ സംവിധായകനും ബേഡ്സ് ക്ലബ് ഇന്റർനാഷണൽ ഫൗണ്ടർ ഡയറക്ടറുമായ ജയരാജാണ് ഫിലിം ഫെസ്റ്റിവെൽ ചെയർമാൻ. റോൾഫ് കില്യൂസ് (ചരിത്രാന്വേഷകൻ-ലണ്ടൻ), രാം പ്രസാദ് കാദൽ (ഫൗണ്ടർ- മ്യൂസിക് മ്യൂസിയം ഓഫ് നേപ്പാൾ) എന്നിവർ മുഖ്യ ഉപദേശകരാണ്.

21 അന്താരാഷട്ര സിനിമകളാണ് 3 ദിവസങ്ങളിലായി നിഫിയുടെ യൂട്യൂബ് - ഫേസ്ബുക്ക് ചാനലുകളിലൂടെ പ്രദർശിപ്പിക്കുക. ഫെസ്റ്റിവലിന്‍റെ ഭാഗമായി ലഭിച്ച എല്ലാ സിനിമകളും വരും മാസങ്ങളിൽ പ്രദർശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് നിഫി ഡയറക്ടർ വിനോദ് നമ്പ്യാർ, കോഓർഡിനേറ്റർ ശ്രീജേഷ് രാധാകൃഷ്ണൻ, ജോയിന്റ് കോഓർഡിനേറ്റർ ഭാഗ്യനാഥ് മൂത്തേടത്ത്, ഫെസ്റ്റിവൽ കോഓർഡിനേറ്റർ അസീസ് ടി.പി എന്നിവർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story