Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനുപം ഖേറിനും നിഖിലിനുമൊപ്പം അനുപമ പരമേശ്വരൻ; ദൃശ്യ വിരുന്നൊരുക്കി കാർത്തികേയ 2ന്റെ ടീസർ

text_fields
bookmark_border
കാർത്തികേയ- 2 ജൂലൈ 22 ആണ് തിയറ്ററുകളിൽ എത്തുന്നത്
Nikhil Siddharth Anupama Parameswarans movie  Karthikeya 2 Teaser Out
cancel
Listen to this Article

നിഖിൽ, അനുപമ പരമേശ്വരൻ, അനുപം ഖേർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് കാർത്തികേയ- 2. ചിത്രത്തിന്റെ ടീസർ പുറത്ത്. പീപ്പിൾസ് മീഡിയ ഫാക്ടറിയും അഭിഷേക് അഗർവാൾ ആർട്ട് ബാനറും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ടീസറിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

ചന്തു മുണ്ടേടി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന കാർത്തികേയ- 2 ജൂലൈ 22 ആണ് തിയറ്ററുകളിൽ എത്തുന്നത്. കഥയും സംവിധായകന്റേത് തന്നെയാണ്. പ്രഖ്യാപനം മുതലെ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ.

നടി അനുപമ പരമേശ്വരൻ മുഗ്ദാ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന കാർത്തികേയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖിൽ സിദ്ധാർഥ് ആണ്. ധനവന്ത്രി എന്ന കഥാപാത്രമായിട്ടണ് അനുപം ഖേർ എത്തുന്നത്. നിഖിൽ, അനുപമ പരമേശ്വരൻ, അനുപം ഖേർ എന്നിവർക്കൊപ്പം ശ്രീനിവാസ റെഡ്ഡി, പ്രവീൺ, ആദിത്യ മീനൻ, തുളസി, സത്യ, വിവ ഹർഷ, വെങ്കട്ട് തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

നിഖിൽ-ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കാർത്തികേയയുടെ രണ്ടാം ഭാഗമായ കാർത്തികേയ-2.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nikhil Siddharth and Anupama Parameswaran's movie Karthikeya 2 Teaser went viral
Next Story