കൊച്ചി: മർവ്വാവിഷ്വൽ മീഡിയയുടെ ബാനറിൽ പ്രൊഫ. എ കൃഷ്ണകുമാർ നിർമ്മാണവും സജി വൈക്കം രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'നിദ്രാടനം' റിലീസിനൊരുങ്ങുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. മാർച്ച് 12ന് വൈകീട്ട് അഞ്ചുമണിക്ക് ഒ.ടി.ടി പ്ലാറ്റ്ഫോമിലാണ് റിലീസാകുന്നത്.
കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുദേവൻ എന്ന നോവലിസ്റ്റിന്‍റെ ഭ്രമാത്മകചിന്തകളും സംഘർഷങ്ങളും ആവിഷ്ക്കരിക്കുന്ന ചിത്രമാണ് 'നിദ്രാടനം'. സുദേവന്‍റെ ഒരു നോവലിന്‍റെ ആവിഷ്ക്കാരമാണ് നിദ്രാടനം. ഒരു ഗ്രാമവും അവിടുത്തെ രാഷ്ട്രീയവും സ്ത്രീകളുടെ ജീവിതവും വിശദമായി ചിത്രത്തിൽ പ്രതിപാദിക്കുന്നു.
പ്രൊഫ. എ കൃഷ്ണകുമാർ, വിജയ് ആനന്ദ്, സോണിയ മൽഹാർ, സ്റ്റെബിൻ അഗസ്റ്റിൻ, മധുപട്ടത്താനം, നൗഫൽഖാൻ, പ്രിൻസ് കറുത്തേടൻ, പത്മനാഭൻ തമ്പി, വിനോദ് ബോസ്, ഭാമ അരുൺ, ആൽഫിൻ, വൈഗ, ആഷ്ലി, സുതാര്യപ്രേം, മാസ്റ്റർ അരുൺ, ദേവ്ജിത്ത്, ശബരിനാഥ്, വിഷ്ണുനന്ദൻ, ആദർശ് എന്നിവരാണ് അഭിനേതാക്കൾ.
ഛായാഗ്രഹണം - ഷിനൂബ് ടി. ചാക്കോ , ഗാനരചന - പ്രഭാവർമ്മ, സജിവൈക്കം, സംഗീതം - കിളിമാനൂർ രാമവർമ്മ, ആലാപനം - വിനോദ് കോവൂർ, കിളിമാനൂർ രാമവർമ്മ, ചമയം - മഹേഷ് ചേർത്തല, കല- വിനീത് കാർത്തിക, എഡിറ്റിംഗ് - രാഹുൽ വൈക്കം, പ്രൊഡക്ഷൻ കൺട്രോളർ - അനുരാജ് ദിവാകർ, എഫക്ട്സ് - രാജ് മാർത്താണ്ഡം, പ്രോജക്ട് കോ-ഓർഡിനേറ്റർ - സജി കെ. പിള്ള , ഡിസൈൻസ് - പ്രസാദ് എഡ്വേർഡ്, ഒ.ടി.ടി റിലീസ് -ഹൈഹോപ്സ് എന്റർടെയ്ൻമെന്‍റ്സ്, പി.ആർ.ഒ - അജയ് തുണ്ടത്തിൽ.