Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണി; നടിയുടെ ആരാധകൻ പിടിയിൽ

text_fields
bookmark_border
ഇൻസ്റ്റഗ്രാമിലൂടെ ഭീഷണി സന്ദേശം അയച്ചത്
Katrina Kaif, Vicky Kaushal Get Death Threat On Social Media, Man Arrested
cancel
Listen to this Article

ബോളിവുഡ് താരദമ്പതികളായ കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശി മൻവീന്ദർ സിങിനെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. നടിയുടെ വലിയ ആരാധകനായ ഇയാൾ അഭിനയമോഹിയാണ്.

സോഷ്യൽ മീഡിയയിലൂടെയാണ് ഭീഷണി മുഴക്കി സന്ദേശം അയച്ചത്. ഇൻസ്റ്റഗ്രാമിലൂടെ തനിക്കും ഭാര്യക്കും ഭീഷണി നിറഞ്ഞ സന്ദേശങ്ങൾ അയച്ചെന്ന് നടൻ വിക്കി കൗശൽ മുംബൈ സാന്ത്രാക്രൂസ് പൊലീസിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

പഞ്ചാബി ഗായകൻ സിദ്ദു മൂസവാലയുടെ മരണത്തിന് പിന്നാലെ നടൻ സൽമാൻ ഖാനും പിതാവ് സലിം ഖാനും വധഭീഷണി കത്ത് വന്നിരുന്നു. സലീം ഖാന്റെ പേരിലായിരുന്നു സന്ദേശം വന്നത്. വധഭീഷണിയെ തുടർന്ന് തോക്ക് കൈവശം വക്കുന്നതിനുള്ള ലൈസൻസിനായി നടൻ അപേക്ഷിച്ചിട്ടുണ്ട്. നേരത്തെ നടി സ്വര ഭാസ്‌കറിനും കത്തിലൂടെ വധഭീഷണി അയച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Newly married couple Katrina Kaif And Vicky Kaushal Threat On Social Media, Man Arrested
Next Story