ഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന മലയാള ചിത്രങ്ങൾ...
text_fieldsമലയാളികൾ വീണ്ടും കാണാൻ കാത്തിരുന്ന ഒരു പിടി ഹിറ്റ് ചിത്രങ്ങളാണ് ഈ വാരം ഒ.ടി.ടിയിൽ എത്തുന്നത്. മോഹൻലാൽ പ്രധാന കഥാപാത്രത്തിൽ എത്തുന്ന ത്രില്ലർ ചിത്രം 'ദൃശ്യം', ടൊവിനോയും ബേസിൽ ജോസഫും മത്സരിച്ചഭിനയിച്ച 'അതിരടി', ഇന്ദ്രൻസിന്‍റെ ഹൃദയംതൊടും അഭിനയവുമായി 'ആശാൻ' എന്നീചിത്രങ്ങളാണ് നിങ്ങളിലേക്ക് എത്തുന്നത്.
1. ദൃശ്യം 3
മലയാളത്തിലെ സൂപ്പർഹിറ്റ് ത്രില്ലറുകളിലൊന്നായ ദൃശ്യത്തിന്‍റെ മൂന്നാം ഭാഗം ഏറെ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ സിനിമയാണ്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു ചിത്രം നേടുന്ന മികച്ച കലക്ഷൻ കരസ്ഥമാക്കിയ ചിത്രം 237 കോടി ബോക്സോഫീസ് കലക്ഷൻ കരസ്ഥമാക്കി.
മോഹൻലാലിന്‍റെ പിറന്നാൾ ദിനമായ മെയ് 21നായിരുന്നു ചിത്രം തിയറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ച ചിത്രം ഇപ്പോൾ ഒ.ടി.ടിയിലെത്തിയിരിക്കുകയാണ്. ആദ്യ രണ്ട് ഭാഗങ്ങളിലെയും താരനിര തന്നെയാണ് മൂന്നാം ഭാഗത്തും ഉള്ളത്. പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെ ചിത്രം ജൂൺ 18ന് തിയറ്ററുകളിലെത്തി. തിയറ്ററുകളിലേതുപോലെ സിനിമ ഒ.ടി.ടി പ്ലാറ്റ്ഫോമിലെത്തുമ്പോളും വലിയ കാഴ്ചക്കാരെ സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2. അതിരടി
തിയറ്ററുകളിൽ വലിയ വിജയം നേടിയ ടൊവിനോ തോമസ് - ബേസിൽ ജോസഫ് ചിത്രം 'അതിരടി' ഒ.ടി.ടിയിലേക്ക്. പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സോണി ലിവിൽ ജൂൺ 19 മുതൽ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാകും.
ഒരു എഞ്ചിനീയറിങ് കോളജിന്റെ പശ്ചാത്തലത്തിൽ ക്യാമ്പസ് നൊസ്റ്റാൾജിയയും ആക്ഷനും കോമഡിയും സർപ്രൈസ് ട്വിസ്റ്റുകളും നിറഞ്ഞ ഒരു കംപ്ലീറ്റ് പാക്കേജായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 'മിന്നൽ മുരളി'യുടെ തിരക്കഥാകൃത്തായ അരുൺ അനിരുദ്ധൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്.
3. ആശാൻ
ഇന്ദ്രൻസും ജോമോൻ ജ്യോതിറും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രമാണ് ആശാൻ. ജോൺപോൾ ജോർജ് സംവിധാനം ചെയ്ത ഈ ചിത്രം ഒരു മലയാളം കോമഡി-ഡ്രാമയാണ്. സിനിമാ പ്രേമികളുടെ സ്വപ്നങ്ങളെയും പോരാട്ടങ്ങളെയും പിന്തുടരുന്ന ഈ ചിത്രം, അതിന്റെ ഹൃദയംഗമമായ കഥപറച്ചിലിനും പ്രകടനത്തിനും പ്രശംസ നേടി. 2026 ഫെബ്രുവരി 5 ന് തിയറ്റർ റിലീസിന് ശേഷം ജൂൺ 19 മുതൽ ഒ.ടി.ടിയിൽ സ്ട്രീം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

