Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എന്തൊരു മേക്കോവർ; ബോളിവുഡ് നടന്റെ പുതിയ വേഷപ്പകർച്ച ഏറ്റെടുത്ത് ആരാധകർ

text_fields
bookmark_border
സൂഫി സന്യാസിയായ ഷെയ്ഖ് സലിം ചിസ്തിയുടെ വേഷത്തിലാണ് മുന്‍കാല ബോളിവുഡ് സൂപ്പർതാരം എത്തുന്നത്
Dharmendras new look as Sheikh Salim Chisti in Taj will leave you spellbound
cancel

സിനിമാ ലോകത്ത് മേക്കോവറുകൾ അത്ര പുതുമയുള്ളതല്ല. പല നടന്മാരും തങ്ങളുടെ വേഷപ്പകർച്ച കൊണ്ട് ആരാധകരെ അമ്പരപ്പിക്കാറുണ്ട്. അത്തരമൊരു മേക്കോവറുമായി എത്തിയിരിക്കുകയാണ് വെറ്ററൻ നടൻ ധർമേന്ദ്ര. 87-ആം വയസ്സിൽ തന്‍റെ അടുത്ത പ്രോജക്റ്റിനായി ഒരുങ്ങുന്ന നടൻ തന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

വരാനിരിക്കുന്ന ടെലിവഷൻ പരമ്പരയായ ‘താജ് –ഡിവിഡഡ് ബൈ ബ്ലഡി’ലെ സൂഫി സന്യാസിയായ ഷെയ്ഖ് സലിം ചിസ്തിയുടെ വേഷത്തിലാണ് മുന്‍കാല ബോളിവുഡ് സൂപ്പർതാരം എത്തുന്നത്. ഷെയ്ഖ് സലിം ചിസ്തിയുടെ വേഷത്തിൽ നിൽക്കുന്ന ഒരു ചിത്രം പങ്കിട്ടു കൊണ്ട്, അദ്ദേഹം ഇങ്ങനെ കുറിച്ചു. ‘സുഹൃത്തുക്കളേ, ഞാൻ ‘താജ്’ സിനിമയിൽ ഷെയ്ഖ് സലിം ചിസ്തി എന്ന സൂഫി സന്യാസിയായി അഭിനയിക്കുന്നു. ചെറുതും എന്നാൽ പ്രധാനപ്പെട്ടതുമായ ഒരു റോൾ. നിങ്ങളുടെ ആശംസകൾ വേണം’

ചിത്രത്തിൽ കറുപ്പും തവിട്ടുനിറത്തിലുള്ളതുമായ വസ്ത്രങ്ങൾ, തലപ്പാവ് എന്നിവ ധരിച്ച്, നീണ്ട നരച്ച മുടി, താടി എന്നിവയുമായി നില്‍ക്കുന്ന ധർമേന്ദ്രയെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല. പരമ്പരയിൽ അക്ബർ ചക്രവർത്തിയായി നസീറുദ്ദീൻ ഷായും അഭിനയിക്കുന്നുണ്ട്. അനാർക്കലിയായി അദിതി റാവു ഹൈദരി, സലിം രാജകുമാരനായി ആഷിം ഗുലാത്തി, മുറാദ് രാജകുമാരനായി താഹ ഷാ, ദാനിയാൽ രാജകുമാരനായി ശുഭം കുമാർ മെഹ്‌റ, ജോധാ ബായി രാജ്ഞിയായി സന്ധ്യ മൃദുൽ, സലീമ രാജ്ഞിയായി സറീന വഹാബ്, മെഹർ ഉൻ നിസയായി സൗരസേനി മൈത്ര എന്നിവരും ചിത്രത്തിലുണ്ട്. മിർസ ഹക്കിം ആയി രാഹുൽ ബോസും എത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dharmendra's new look as Sheikh Salim Chisti in Taj will leave you spellbound
Next Story