Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമ്മക്ക് കൊച്ചിയിൽ പുതിയ ആസ്ഥാന മന്ദിരം; മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഉദ്ഘാടനം ചെയ്യും

text_fields
bookmark_border
കലൂരിലെ ദേശാഭിമാനി റോഡിൽ സ്ഥിതി ചെയ്യുന്ന ആസ്ഥാന ഓഫീസ് മന്ദിരത്തിന് 5 നിലകളാണുള്ളത്
mammootty and mohanlal
cancel


കൊച്ചി: ചലചിത്ര താരങ്ങളുടെ സംഘടനയായ അമ്മക്ക് കൊച്ചിയിൽ പുതിയ ആസ്ഥാന മന്ദിരം ഒരുങ്ങി. ഫെബ്രുവരി ആറ് ശനിയാഴ്ച മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനം നിർവ്വഹിക്കും.

കലൂരിലെ ദേശാഭിമാനി റോഡിൽ സ്ഥിതി ചെയ്യുന്ന ആസ്ഥാന ഓഫീസ് മന്ദിരത്തിന് 5 നിലകളാണുള്ളത്. നിലവിൽ അമ്മയുടെ ഓഫീസ് തിരുവനന്തപുരത്താണ് പ്രവർത്തിക്കുന്നത്. സംഘടനയുടെ സുപ്രധാന മീറ്റിംഗുകളെല്ലാം കൊച്ചിയിലാണ് നടക്കാറുള്ളത്.


2019 നവംബർ 20നാണ് മന്ദിരത്തിന്‍റെ നിര്‍മ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നത്. 2020 ഒക്ടോബരിൽ ഉദ്ഘാടനം നിര്‍വ്വഹിക്കാനിരിക്കുകയായിരുന്നു. കോവിഡ് ഭീതിയിലാണ് ചടങ്ങ് ഫെബ്രുവരിയിലേക്ക് മാറ്റിവെച്ചത്. അസോസിയേഷൻ ഓഫ് മലയാളം മൂവി ആര്‍ടിസ്റ്റ്സ് എന്ന അമ്മ സംഘടനയുടെ രജതജൂബിലി വര്‍ഷം കൂടിയാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New headquarters for AMMA in Kochi
Next Story