Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അവഞ്ചേഴ്സ് സംവിധായകരുടെ സിനിമയിൽ ധനുഷിന്റെ വേഷം ഇതാകും...!
cancel

അവഞ്ചേഴ്സ് സംവിധായകരുടെ സിനിമയിൽ ധനുഷിന്റെ വേഷം ഇതാകും...!

text_fields
bookmark_border

റൂസ്സോ സഹോദരന്മാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഹോളിവുഡ് ചിത്രമായ 'ദ ഗ്രേ മാനി'ൽ തമിഴ് സൂപ്പർതാരം ധനുഷും അഭിനയിക്കുന്നുണ്ടെന്ന് അറിഞ്ഞത് മുതൽ ആരാധകർ ആവേശത്തിലാണ്. 'അവഞ്ചേഴ്സ് എൻഡ് ഗെയിം' അടക്കമുള്ള മാർവൽ സിനിമകളിലൂടെ പ്രശസ്തരായ റൂസ്സോ സഹോദരന്മാർ നെറ്റ്ഫ്ലിക്സിന് വേണ്ടിയാണ് ബ്രഹ്മാണ്ഡ ചിത്രമൊരുക്കുന്നത്. നെറ്റ്ഫ്ലിക്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമാകും 'ദ ഗ്രേ മാൻ'.

അതേസമയം, ചിത്രത്തിലെ ധനുഷിന്റെ വേഷത്തെ കുറിച്ച് സൂചനയുമായി എത്തിയിരിക്കുകയാണ് വൺ ടേക് ന്യൂസ്. താരം അതി വിദഗ്ധനായ വാടകക്കൊലയാളിയായിട്ടാകും 'ദ ഗ്രേ മാനി'ൽ എത്തുകയെന്ന് അവർ റിപ്പോർട്ട് ചെയ്യുന്നു. നിരവധി ആക്ഷൻ രംഗങ്ങളുള്ള വേഷമായിരിക്കും ധനുഷിന്. സിനിമയിലെ പ്രധാന താരങ്ങളുമായുള്ള സംഘട്ടന രംഗങ്ങളിലടക്കം അദ്ദേഹത്തെ കാണാൻ സാധിച്ചേക്കുമെന്നും സൂചനയുണ്ട്.

ധനുഷിന്റെ വേഷവുമായി ബന്ധപ്പെട്ട് അണിയറപ്രവർത്തകർ ഔദ്യോഗികമായി ഒന്നും പുറത്തുവിട്ടിട്ടില്ല. ഹോളിവുഡ് സൂപ്പർതാരങ്ങളായ റയാൻ ഗോസ്‍ലിങ്, ക്രിസ് ഇവാൻസ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. സ്ക്രീൻ ടൈം കുറവാണെങ്കിലും ധനുഷും പ്രാധാന്യമേറിയ വേഷത്തിലായിരിക്കും എത്തുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - New Details About Dhanushs Role In The Gray Man Revealed
Next Story