Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമറക്കില്ല മലയാളം, ആ...

മറക്കില്ല മലയാളം, ആ അമ്മയെ; കോഴി​ക്കോട്​ ശാരദക്ക്​ വിട

text_fields
bookmark_border
മറക്കില്ല മലയാളം, ആ അമ്മയെ; കോഴി​ക്കോട്​ ശാരദക്ക്​ വിട
cancel

കോഴിക്കോട്​: സല്ലാപം സിനിമ കണ്ടവരാരും ആ അമ്മയെ മറക്കാൻ സാധ്യതയില്ല. മകനുമായി എപ്പോഴും ശണ്​ഠ കൂടുന്ന അമ്മ. മകനെ നിർത്താതെ ചീത്ത വിളിക്കുന്ന അമ്മ. അപ്പോഴും അവനോട്​ ഒടുങ്ങാത്ത സ്​നേഹവും കരുതലും കൂട്ടിവെച്ചു കൊണ്ട്​ അവനെ ചേർത്തുനിർത്തുന്ന അമ്മ. സല്ലാപത്തിൽ മനോജ്​ കെ. ജയന്‍റെ അമ്മയായി അഭിനയിച്ചത്​ കോഴിക്കോട്​ ശാരദയായിരുന്നു. മഞ്​ജു വാര്യരുമൊത്തുള്ള സിനിമയില സീനുകൾ ഇന്നും മലയാളിയുടെ ഓർമകളിലുണ്ട്​.

സിനിമ കണ്ട ഓരോരുത്തരുടെയു കണ്ണ്​ നനയിക്കുന്നതിൽ ആ അഭിനയ പ്രതിഭ വിജയിച്ചു എന്നുതന്നെ പറയാം. സിനിമകൾക്ക്​ പുറത്ത്​ നിരവധി സീരിയലുകളിലും അമ്മ വേഷത്തിൽ നിറഞ്ഞാടി. എങ്കിലും സല്ലാപത്തിലെ സ്​നേഹം പുറത്തു പ്രകടിപ്പിക്കാതെ എപ്പോഴും മകനോട്​ വഴക്കടിക്കുന്ന ആ നാടൻ അമ്മയെ എന്നും മലയാളി ഓർക്കും.

മയാളത്തിലെ ആദ്യത്തെ സൂപ്പർ താരം ജയൻ മുതൽ പുതുതലമുറ നടൻമാർക്കൊപ്പം വരെ അവർ അഭിനയിച്ചു. ജയന്‍റെയും ജയാഭാരതിയുടെയും അമ്മയായി അങ്കക്കുറി എന്ന സിനിമയിൽ അഭിനയിച്ചു. ഉത്സവപ്പിറ്റേന്ന്, കിളിച്ചുണ്ടൻ മാമ്പഴം, കുട്ടിസ്രാങ്ക്, മധുരരാജ, സദയം,അമ്മക്കിളിക്കൂട്​, യുഗ പുരുഷൻ എന്നീ സിനിമകളിൽ ശ്രദ്ധേ വേഷം ചെയ്​തു.




80 ലധികം സിനിമകളിലും നിരവധി സീരിയലുകളിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്​തിട്ടുണ്ട്​. അമ്മയുടെ ജോലിയുമായി ബന്ധപ്പെട്ടാണ്​ കോഴിക്കോട്​ നഗരത്തിൽ എത്തുന്നത്​.

നാടക സിനിമ നടനായിരുന്ന എ.പി ഉമ്മറാണ്​ കോഴിക്കോട്​ ശാരദയുടെ ഭർത്താവ്​. ശാരദ-ഉമ്മർ ദമ്പതികൾക്ക്​ നാല്​ മക്കളാണ്​. വെള്ളിപ്പറമ്പ്​ ശാരദാസ്​ എന്ന വീട്ടിലാണ്​ താമസം. കുറച്ചു നാളായി അസുഖ ബാധിതയായിരുന്നു.

ബ്ലാക്​ ആൻഡ്​ വൈറ്റ്​ കാലം മുതൽ മലയാളത്തിന്​ സുപരിചിതയായ ഒരു അഭിനേത്രിയാണ്​ വിടവാങ്ങിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam Moviekozhikode sharada
News Summary - never forget Malayalam, that mother; Farewell to Kozhikode Sharada
Next Story