Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നയൻതാരക്ക് പിറന്നാൾ സമ്മാനമായി നെട്രികണ്‍ ടീസര്‍

text_fields
bookmark_border
നയൻതാരക്ക് പിറന്നാൾ സമ്മാനമായി നെട്രികണ്‍ ടീസര്‍
cancel

ചെന്നൈ: ദക്ഷിണേന്ത്യന്‍ ലേഡി സൂപ്പർ സ്റ്റാർ നയന്‍താരക്ക് 36ാം പിറന്നാൾ. പിറന്നാള്‍ ദിനത്തില്‍ നയന്‍സ് അന്ധയായി അഭിനയിക്കുന്ന നെട്രികണ്‍ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സംവിധായകന്‍ വിഘ്നേശ് ശിവനാണ്. നയന്‍താരയുടെ 65ാമത്തെ ചിത്രമാണ് നെട്രികണ്‍. മലയാളി താരമായ അജ്മല്‍ അമീറാണ് വില്ലനായി എത്തുന്നത്.

നിരവധി താരങ്ങള്‍ നയൻസിന് ആശംസകള്‍ നേര്‍ന്നു. നയന്‍സിന്‍റെ കാമുകന്‍ കൂടിയായ വിഘ്നേശ് നടിക്ക് പിറന്നാള്‍ ആശംസകള്‍ നേർന്നുകൊണ്ട് ട്വീറ്റ് ചെയ്തു. "ജന്മദിനാശംസകൾ തങ്കമേ.. എല്ലാ നന്മയും കൊണ്ട് ദൈവം നിന്‍റെ ലോകം നിറക്കട്ടെ,, അർപ്പണബോധവും ആത്മാർത്ഥതയും കഠിനാധ്വാനവും നിന്നിൽ നിലനിൽക്കട്ടെ.. , ഉയരങ്ങളിലേക്ക് നീ പറന്നുകൊണ്ടേയിരിക്കുക !!, വിഘ്നേശ് ട്വിറ്ററിൽ കുറിച്ചു.

കുഞ്ചാക്കോ ബോബനും നയന്‍താരയും ഒരുമിക്കുന്ന നിഴല്‍ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങി. മോഹന്‍ലാലാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. നവാഗതനായ അപ്പു എന്‍.ഭട്ടതിരി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍. മോഹൻലാലും നടിക്ക് ജന്മദിനാശംസകൾ നേർന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story