Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോഹൻലാലിന്റെ ലക്കി സിങ് നിരാശപ്പെടുത്തിയോ; ആദ്യ ഷോ കഴിഞ്ഞുള്ള പ്രേക്ഷകരുടെ പ്രതികരണം

text_fields
bookmark_border
Netizens Fairly Positive  response To  Mo0hanlals Monster
cancel

പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മോൺസ്റ്റർ. പുലിമുരുകന് ശേഷം മോഹൻലാൽ- വൈശാഖ്- ഉദയ കൃഷ്ണ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ ലക്കി സിങ് എന്ന് കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഇതാദ്യമായിട്ടാണ് മോഹൻലാൽ ഒരു സിഖുകാരന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഇന്ന് പ്രദർശനത്തിനെത്തിയ ചിത്രത്തിന് സമ്മിശ്ര ലഭിക്കുന്നത്. പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന എല്ലാ ചേരുവകളോടെയുമാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ആദ്യ ഷോ കഴിഞ്ഞതിന് ശേഷമുളള പ്രേക്ഷകരുടെ പ്രതികരണം. ആദ്യ പകുതിയെക്കാൾ ഗംഭീരമായ രണ്ടാം പകുതിയെന്നും ലക്കി സിങ്ങായിട്ടുളള മോഹൻലാലിന്റെ പ്രകടനം മനോഹരമാണെന്നും അദ്ദേഹത്തിന്‍റെ ആരാധകർ പറയുന്നു. കൂടാതെ മോഹൻലാലിന്റെ ഏറ്റവും വ്യത്യസ്ത വേഷങ്ങളിലൊന്നാകും മോൺസ്റ്ററിലെ ലക്കി സിങ്ങെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.

പേരിൽ ഭാഗ്യമുണ്ടെങ്കിലും ലക്കി സിങിന്റെ വരവ് പലരുടേയും ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. ത്രില്ലർ ഗണത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മോഹൻലാലിനോടൊപ്പം സിദ്ദിഖ്, ലക്ഷ്‍മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.




Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Netizens Fairly Positive response To Mohanlal's Monster
Next Story