'കുടുംബത്തിന് വേണ്ടി ഏതറ്റം വരെയും പോകും' നടൻ കൃഷ്ണകുമാർ
text_fieldsമകൾ ദിയയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കൃഷ്ണകുമാറും കുടുംബവും കുറേ ദിവസങ്ങളായി പ്രതിസന്ധി ഘട്ടത്തിലൂടെണ് കടന്നുപൊയ്ക്കൊണ്ടിരുന്നത്. വിഷയത്തിൽ പക്വമായി പ്രതികരിച്ചതിനും കൂടെ നിന്നതിനും കേരള ജനതക്ക് നന്ദി അറിയിച്ചിരിക്കുകയാണ് ഇപ്പോൾ കൃഷ്ണകുമാർ. തന്റെ കുടുംബത്തെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും കൃഷ്ണകുമാർ വ്യക്തമാക്കി
സാമ്പത്തിക തട്ടിപ്പ് കേസില്‍ തനിക്കും മകള്‍ക്കുമെതിരെ ഗൂഢാലോചനയാണ് നടക്കുന്നതെന്ന് തോന്നി. ഗര്‍ഭിണിയായ തന്റെ മകളെ പാതിരാത്രി ഒരുത്തന്‍ വിളിച്ചാല്‍ താന്‍ നിഷിധമായ ഭാഷയില്‍ സംസാരിക്കും എന്നും യൂ ട്യൂബ് ചാനലിനോട് പ്രതികരിക്കവെ കൃഷ്ണകുമാർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോയി പരാതി പറഞ്ഞിരുന്നു. ഏറ്റവും ഉചിതമായ നടപടി എടുത്തിരിക്കും, അന്വേഷണം കൃത്യമായിരിക്കും, ഒരു കാരണവശാലും ഭയക്കണ്ടെന്ന ഉറപ്പ് നൽകി. ആര് ഭരിച്ചാലും, താന്‍ ഏത് പാര്‍ട്ടിയില്‍ വിശ്വസിക്കുന്ന ആളായാലും ആര് നല്ലത് ചെയ്താലും നല്ലത് നല്ലത് തന്നെയാണ്. ആ പെണ്‍കുട്ടികള്‍ പറയുന്നത് ഗുരുതരമായ ആരോപണങ്ങളാണ്. താനവരെ തട്ടിക്കൊണ്ടു പോയി, എന്തിനേറെ ബലാത്സംഗശ്രമം എന്ന് വരെ എഴുതി വച്ചിട്ടുണ്ട്.
ഗര്‍ഭിണിയായ തന്റെ മകളെ പാതിരാത്രി ഒരുത്തന്‍ വിളിച്ചാല്‍ താന്‍ നിഷിധമായ ഭാഷയില്‍ സംസാരിക്കും. അവര്‍ക്കൊരു ആവശ്യം വരുമ്പോള്‍ അച്ഛന്‍ കൂടെ നില്‍ക്കുമെന്ന വിശ്വാസം അവര്‍ക്കുണ്ട്. അതില്‍ ന്യായവും കൂടി ഉണ്ടെങ്കില്‍ കുടുംബത്തെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും എന്നും ഭാര്യ സിന്ധു കൃഷ്ണയുടെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ കൃഷ്ണകുമാർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.