കൊച്ചി: നിര്‍മാതാവ് ആൻറണി പെരുമ്പാവൂരും ഫിയോക്കുമായി ഫിലിം ചേംബര്‍ നടത്തിയ ചര്‍ച്ച പരാജയം. ഇതോടെ മോഹന്‍ലാല്‍ നായകനായ 'മരക്കാര്‍ അറബിക്കടലിെൻറ സിംഹം' സിനിമ തിയറ്റര്‍ റിലീസ് ഉണ്ടാകില്ലെന്ന് ഉറപ്പായി. വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തിയറ്റര്‍ ഉടമകളും ആൻറണി പെരുമ്പാവൂരും തയാറാകാതെ വന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.
ഒ.ടി.ടിയില്‍നിന്ന് സിനിമക്ക് വലിയ ഓഫറുണ്ടാകാമെങ്കിലും അത്രയും തുക തിയറ്ററുകാര്‍ക്ക് നല്കാന് കഴിയില്ലെന്നാണ് ഉടമകളുടെ സംഘടനയായ ഫിയോക്കിെൻറ നിലപാട്. 10 കോടി രൂപ അഡ്വാന്‍സ് നല്‍കാമെങ്കിലും സിനിമക്ക് മിനിമം ഗാരൻറി തുക നല്കാന് കഴിയില്ലെന്നും മരക്കാര്‍ തിയറ്ററില്‍ വരണമെന്നാണ് ആഗ്രഹമെന്നും എക്സിക്യൂട്ടിവ് യോഗത്തിനുശേഷം ഫിയോക് അറിയിച്ചു. റിലീസ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.