നീരജയായി ശ്രുതി രാമചന്ദ്രൻ; പോസ്റ്റർ പുറത്ത്
text_fieldsപ്രശസ്ത തിരക്കഥാകൃത്തായ രാജേഷ് കെ രാമൻ ആദ്യമായി സംവിധാനം ചെയ്ത നീരജ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അന്താരാഷ്ട്ര വനിത ദിനത്തോട് അനുബന്ധിച്ച് ഉണ്ണിമുകുന്ദൻ, അന്ന ബെൻ, സംവിധായകനായ അമൽ നീരദ്,ബി ഉണ്ണികൃഷ്ണൻ, ജിബു ജേക്കബ് എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.
നീരജയായി ശ്രുതി രാമചന്ദ്രൻ എത്തുന്ന ചിത്രത്തിൽ ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രിന്ദ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൃദയം ഫെയിം കലേഷ് രാമാനന്ദ്, രഘുനാഥ് പാലേരി, അഭിജശിവ കല, സ്മിനു സിജു, കോട്ടയം രമേശ്, സന്തോഷ് കീഴാറ്റൂർ, അരുൺകുമാർ, ശ്രുതി രജനികാന്ത്, സജിൻ ചെറുകയിൽ തുടങ്ങിയവരാണ് മറ്റുതാരങ്ങൾ. ഒരു ഫാമിലി ഡ്രാമ സസ്പെൻസ് ചിത്രമാണ് നീരജ.
സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം രമേഷ് റെഡി ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.കന്നട സിനിമയിൽ ഏഴോളം ചിത്രങ്ങൾ നിർമ്മിച്ച രമേശ് റെഡ്ഡിയുടെ ആദ്യ മലയാള ചിത്രമാണിത്.
ക്യാമറ രാഗേഷ് നാരായണൻ. എഡിറ്റിംഗ് അയ്യൂബ് ഖാൻ. ഗാനരചന വിനായക് ശശികുമാർ. കവിത രമ്യത്ത് രാമൻ. സംഗീതം സച്ചിൻ ശങ്കർ മന്നത്ത്. ബി ജി എം ബിപിൻ അശോക്.കല മനു ജഗത്ത്.മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ. കോസ്റ്റുംസ് ബ്യൂസി ബേബി ജോൺ. പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സജീവ് പുതുപ്പള്ളി.ചീഫ് അസോസിയേറ്റ് ഡയറക്ടർ അഭി ആനന്ദ്.അസോസിയറ്റ് ഡയറക്ടർ നിധീഷ് ഇരിട്ടി. സ്റ്റിൽസ് രാകേഷ് നായർ.
ഷേക്സ്പിയർ എം എ മലയാളം,സെയ് ( തമിഴ്), സാരഥി എന്നീ ചിത്രങ്ങൾക്ക് ശേഷം തിരക്കഥ സംഭാഷണം രചിച്ച് രാജേഷ് കെ രാമൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

