Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘നീലവെളിച്ചം’ ട്രെയിലർ പുറത്തിറങ്ങി

text_fields
bookmark_border
‘നീലവെളിച്ചം’ ട്രെയിലർ പുറത്തിറങ്ങി
cancel

ആഷിഖ് അബുവിന്‍റെ സംവിധാനത്തിൽ റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘നീലവെളിച്ചം’ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഏപ്രിൽ 20ന് തിയേറ്ററുകളിൽ എത്തും.

വൈക്കം മുഹമ്മദ് ബഷീറിന്‍റെ ‘നീലവെളിച്ചം’ എന്ന കഥയുടെ ചലച്ചിത്രരൂപമായ ചിത്രം ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് നിര്‍മ്മിക്കുന്നത്. ഋഷികേശ് ഭാസ്‌ക്കരനാണ് അധികതിരക്കഥ എഴുതിയിരിക്കുന്നത്. സജിന്‍ അലി പുലാട്ടില്‍, അബ്ബാസ് പുതുപ്പറമ്പില്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍.

ചെമ്പന്‍ വിനോദ് ജോസ്, ജെയിംസ് ഏലിയാസ്, ജയരാജ് കോഴിക്കോട്, ഉമാ കെ.പി, അഭിറാം രാധാകൃഷ്ണന്‍, രഞ്ജി കങ്കോല്‍, ജിതിന്‍ പുത്തഞ്ചേരി, നിസ്തര്‍ സേട്ട്, പ്രമോദ് വെളിയനാട്, തസ്നീം, പൂജ മോഹന്‍ രാജ്, ദേവകി ഭാഗി, ഇന്ത്യന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന നീലവെളിച്ചത്തിന്റെ എഡിറ്റിങ് വി. സാജനാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ബെന്നി കട്ടപ്പന, കല- ജ്യോതിഷ് ശങ്കര്‍.

മേക്കപ്പ് - റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം - സമീറ സനീഷ്, ശബ്ദ മിശ്രണം - വിഷ്ണു ഗോവിന്ദ്, സൗണ്ട് ഡിസൈന്‍ - വിഷ്ണു ഗോവിന്ദ്, നിക്സണ്‍ ജോര്‍ജ്. സ്ട്രിങ്സ് - ഫ്രാന്‍സിസ് സേവ്യര്‍, ഹെറാള്‍ഡ്, ജോസുകുട്ടി, കരോള്‍ ജോര്‍ജ്, ഫ്രാന്‍സിസ്. സഹസംവിധാനം - ഹരീഷ് തെക്കേപ്പാട്ട്, ബിബിന്‍ രവീന്ദ്രന്‍. സംഘട്ടനം - സുപ്രീം സുന്ദര്‍, നൃത്ത സംവിധാനം - ഡോ. ശ്രീജിത്ത് ഡാന്‍സിറ്റി, പി.ആര്‍.ഒ - എ.എസ്. ദിനേശ്, ആതിര ദില്‍ജിത്ത്. സ്റ്റോറീസ് സോഷ്യലിന്‍റെ ബാനറിൽ സംഗീത ജനചന്ദ്രനാണ് മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ കൈകാര്യം ചെയ്യുന്നത്. പരസ്യകല - യെല്ലോ ടൂത്ത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - neelavelicham trailer
Next Story