'നീലവെളിച്ചം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി
text_fieldsവൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാർഗ്ഗവീനിലയം' എന്ന വിഖ്യാത സൃഷ്ടിയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. മായാനദി, വൈറസ്, നാരദൻ എന്നി ചിത്രങ്ങൾക്കും ശേഷം ടൊവിനോ - ആഷിഖ് ടീം ഒരുക്കുന്ന ചിത്രമാണ് 'നീലവെളിച്ചം'.
ടൊവിനോ തോമസ്, റിമ കല്ലിങ്കൽ, റോഷൻ മാത്യൂ, ഷൈൻ ടോം ചാക്കോ, രാജഷ് മാധവൻ, ഉമ കെ.പി, പൂജാ മോഹൻരാജ്, ദേവകി ഭാഗി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
1964ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ വിൻസന്റ് മാസ്റ്ററുടെ സംവിധാനത്തിൽ മധു, പ്രേംനസീർ, വിജയ നിർമ്മല, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ച ക്ലാസിക് സിനിമയായ 'ഭാർഗ്ഗവീനിലയ'ത്തിന്റെ പുനഃരാവിഷ്കാരമാണ് 'നീലവെളിച്ചം'.
പ്രേതബാധയുണ്ടെന്ന് പറയപ്പെടുന്ന ഒരു വീട്ടില്‍ താമസിക്കേണ്ടിവരുന്ന ഒരു യുവകഥാകൃത്തിന്റെ ജീവിതത്തില്‍ നേരിടേണ്ടിവരുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിക്കുന്നു.
ബിജിബാൽ, റെക്സ് വിജയൻ എന്നിവർ ചേർന്നാണ് സംഗീതമൊരുക്കുന്നത്. എഡിറ്റിങ്- സൈജു ശ്രീധരൻ, അഡീഷണൽ സ്ക്രീൻ പ്ലേ (അധിക തിരക്കഥ) -ഋഷികേശ് ഭാസ്കരൻ, പ്രൊഡക്ഷൻ കൺട്രോളർ- ബെന്നി കട്ടപ്പന, കല- ജ്യോതിഷ് ശങ്കർ, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്.

