Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനസ്രിയയുടെ 'ആഹാ...

നസ്രിയയുടെ 'ആഹാ സുന്ദര' ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തിറങ്ങി

text_fields
bookmark_border
Nazriya Nani
cancel
Listen to this Article

ഹൈദരാബാദ്: മലയാള നടി നസ്രിയ നായികയാകുന്ന പുതിയ തെലുങ്ക് ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തിറങ്ങി. പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവീസിന്‍റെ ബാനറിൽ വിവേക് ​​ആത്രേയ സംവിധാനം ചെയ്യുന്ന സിനിമയിൽ നാനിയാണ് നായകൻ. 'അന്‍റെ സുന്ദരനികി' എന്നാണ് സിനിമയുടെ പേര്. ടീസർ ഏപ്രിൽ 20ന് എത്തുമെന്ന പ്രഖ്യാപനവുമായി രണ്ട് പോസ്റ്ററുകളാണ് പുറത്തിറങ്ങിയിട്ടുള്ളത്.

നാനി-നസ്രിയ ജോഡി ഹിന്ദു, ക്രിസ്ത്യൻ ആചാരങ്ങൾ പ്രകാരം വിവാഹിതരാകുന്നതായി വ്യക്തമാക്കുന്നതാണ് പോസ്റ്ററുകളിലെ ചിത്രങ്ങൾ. സുന്ദർ എന്ന ബ്രാഹ്മണ യുവാവായി നാനി എത്തുമ്പോൾ, ക്രിസ്ത്യൻ യുവതി ലീലയായാണ് നസ്രിയ എത്തുന്നത്. ക്രിസ്ത്യൻ വിവാഹ വേഷത്തിൽ ഗൗൺ അണിഞ്ഞു നിൽക്കുന്ന നസ്രിയക്കൊപ്പം സ്യൂട്ട് അണിഞ്ഞു നിൽക്കുന്ന നാനിയെ കാണാം. പരമ്പരാഗത സാരി അണിഞ്ഞു ഹിന്ദു വധുവായ നസ്രിയക്കൊപ്പം മുണ്ടും വേഷ്ടിയും ഉടുത്ത നാനിയാണ് രണ്ടാമത്തെ പോസ്റ്ററിൽ.

ജൂണ്‍ 10 ന് മൂന്ന് ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും. ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ മലയാളം പതിപ്പിന് ആഹാ സുന്ദര എന്നാണ് പേര്. നികേത് ബൊമ്മി ഛായാഗ്രഹണവും രവിതേജ ഗിരിജല എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NazriyaAha Sundara
News Summary - Nazriya's poster for 'Aha Sundara' released
Next Story