Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നാനിയുടെ നായികയായി നസ്രിയ തെല​ുങ്കിലേക്ക്​
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightനാനിയുടെ നായികയായി...

നാനിയുടെ നായികയായി നസ്രിയ തെല​ുങ്കിലേക്ക്​

text_fields
bookmark_border

കൊച്ചി: മണിയറയിലെ അശോകന്​ ശേഷം തെലുഗു​ ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങി നസ്രിയ നസീം. നാനിയുടെ നായികയായാണ്​ നസ്രിയയുടെ തെലുഗു അരങ്ങേറ്റം.

വിവരം നസ്രിയ ഇൻസ്​റ്റഗ്രാമിൽ പങ്കുവെക്കുകയായിരുന്നു. 'എ​െൻറ അടുത്ത ചിത്രം... ആദ്യ തെലുങ്ക്​ ചിത്രം കൂടിയാണിത്​. ഈ ടീമിനൊപ്പം പ്രവർത്തിക്കുന്നതിൽ വളരെയധികം ആവേശത്തിലാണ്. എല്ലാവർക്കും ദീപാവലി ആശംസകൾ​' നസ്രിയ ഇസ്​റ്റഗ്രാമിൽ കുറിച്ചു.

ചിത്രത്തി​െൻറ പേര്​ പുറത്തുവിട്ടിട്ടില്ല. അണിയറപ്രവർത്തകർ നവംബർ 21ന്​ ചിത്രത്തി​െൻറ പേര്​ പുറത്തുവിടും. വിവേക്​ ആത്രേയയാണ്​ ചിത്രം സംവിധാനം ചെയ്യുന്നത്​. ഇതൊരു മ്യൂസിക്കൽ, റൊമാൻറി​ക്​, കോമഡി ചിത്രമാകുമെന്നാണ്​ വിവരം. മൈത്രി മൂവി മേക്കേഴ്​സാണ്​ ചി​ത്രത്തി​െൻറ നിർമാണം.

നാനിയെയും നസ്രിയയെയും 'ഡ്രീം കോംബോ' എന്ന്​ വിവേക്​ ആത്രേയ വിശേഷിപ്പിച്ചിരുന്നു. പുതിയ അതിഥിയായി നസ്രിയ എത്തുമെന്ന്​ അറിയിച്ചാണ്​ സംവിധായകൻ ചിത്രം പ്രഖ്യാപിച്ചത്​.

മണിയറയിലെ അശോകനിലെ അതിഥി വേഷത്തിലാണ്​ നസ്രിയ അവസാനമായി അഭിനയിച്ചത്​. നസ്രിയയും ഭർത്താവ്​ ഫഹദും അഭിനയിച്ച ട്രാൻസ്​ വൻ വിജയമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nazriya NazimTeluguNani
News Summary - Nazriya Nazim First Telugu movie with Nani
Next Story