Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനായാട്ടിലെ നായകൻമാരുടെ...

നായാട്ടിലെ നായകൻമാരുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്​

text_fields
bookmark_border
നായാട്ടിലെ നായകൻമാരുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്​
cancel

കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആവുന്ന മാർട്ടിൻ പ്രക്കാട്ട്​ ചിത്രം നായാട്ടിലെ ക്യാരക്​ടർ പോസ്റ്ററുകൾ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ് എന്നിവരുടെ കൗതുകമുണർത്തുന്ന ലുക്കുകളിലുള്ള പോസ്റ്ററുകളാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയത്.

ഷാഹി കബീർ തിരക്കഥ നിർവ്വഹിച്ച്​ മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗോൾഡ് കോയിൻ മോഷൻ പിക്ച്ചർ കമ്പനിയുടെ ബാനറിൽ രഞ്ജിത്തും, പി എം ശശിധരനും ഒപ്പം മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ്​.


ചിത്രത്തിന്‍റെ ആവേശം നിറക്കുന്ന ട്രെയിലറും, പോസ്റ്ററുകളും പ്രക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതിജീവനവും, രാഷ്ട്രീയവും കൂടികലർത്തിയ സർവൈവൽ ത്രില്ലർ ആയി ഒരുങ്ങുന്ന 'നായാട്ട്' സമകാലിക കേരളത്തെയാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്.


ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഷൈജു ഖാലിദ് ആണ്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് സംവിധായകൻ കൂടിയായ മഹേഷ്‌ നാരായണനാണ്​. അൻവർ അലി എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്ത്​ വിഷ്ണു വിജയനും. അഗ്നിവേശ് രഞ്ജിത്ത് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, ബിനീഷ് ചന്ദ്രൻ ലൈൻ പ്രൊഡ്യൂസറുമാണ്. പ്രൊഡക്ഷൻ ഡിസൈനർ ദിലീപ് നാഥ്‌. സൗണ്ട് ഡിസൈനിങ് അജയൻ ആടാട്ടും, വസ്ത്രാലങ്കാരം സമീറ സനീഷും നിർവഹിച്ചിരിക്കുന്നു. മേക്കപ്പ് റോണക്സ് സേവിയർ. ഓൾഡ് മോങ്ക്സ് ആണ് നായാട്ടിന്‍റെ ഡിസൈൻസ് കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ വിതരണം മാജിക്‌ ഫ്രെയിംസ് റിലീസുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kunchacko BobanJoju GeorgeNayattu
News Summary - nayatt movie character psoters out
Next Story