Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നയൻതാരയുടെ ത്രില്ലർ മൂവി 'നെട്രികൺ' ഫസ്റ്റ് ലുക് പോസ്റ്റർ പുറത്ത്

text_fields
bookmark_border
നയൻതാരയുടെ ത്രില്ലർ മൂവി നെട്രികൺ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്ത്
cancel

ചെന്നൈ: ലേഡി സൂപ്പർസ്റ്റാർ നയൻതാര കേന്ദ്ര കഥാപാത്രമായി എത്തുന്ന 'നെട്രികണ്‍' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ത്രില്ലര്‍ സിനിമയുടെ പോസ്റ്ററിലും വ്യത്യസ്ത ലുക്കിലാണ് നയൻതാര. ചോരയൊലിപ്പിച്ച് ഗൗരവഭാവത്തോടെ നിൽക്കുന്ന ചിത്രമാണ് ഫാൻ പേജിലൂടെ പുറത്തിറക്കിയത്.

റൗഡി പിക്ചേഴ്സ് പ്രൊഡക്ഷന്‍റെ ബാനറില്‍ വിഘ്നേഷ് ശിവനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മിലിന്ദ് റാവു ആണ് സംവിധാനം. പ്രശസ്ത തമിഴ് സംവിധാ‍യകനായ വിഘ്നേഷ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് 'നെട്രികൺ'

1981ല്‍ രജനീകാന്ത് നായകനായി പുറത്തിറങ്ങിയ നെട്രികണ്‍ എന്ന സിനിമയുടെ പേര് തന്നെയാണ് നയൻതാരയുടെ പുതിയ ചിത്രത്തിനും നൽകിയിരിക്കുന്നത്. കവിതാലയ പ്രൊഡക്‌ഷൻസിന്റെ അനുമതി വാങ്ങിയ ശേഷമാണ് സിനിമയുടെ പേര് ഉപയോഗിച്ചത് എന്ന് നിർമാതാവ് വിഘ്നേഷ് ശിവൻ നേരത്തെ തന്നെ പറഞ്ഞിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story